---
title: "കേന്ദ്ര ബജറ്റ് പൊതുമേഖലയുടെ പതനം പൂര്‍ത്തിയാക്കുമെന്ന്  എന്‍.വേണു"
english_title: "N. Venu says Union budget will complete the fall of the public sector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23858/n-venu-says-union-budget-will-complete-the-fall-of-the-public-sector"
published_at: "2022-02-01T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f92be5c108c_n venu .jpg"
keywords: []
---

# കേന്ദ്ര ബജറ്റ് പൊതുമേഖലയുടെ പതനം പൂര്‍ത്തിയാക്കുമെന്ന്  എന്‍.വേണു

> **Lead Summary:** വടകര: കേന്ദ്രസര്‍ക്കാരിനു വേണ്ടി ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പൊതുമേഖലയുടെ പതനം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു കുറ്റപ്പെടുത്തി.

## Article Content

വടകര: കേന്ദ്രസര്‍ക്കാരിനു വേണ്ടി ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പൊതുമേഖലയുടെ പതനം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു കുറ്റപ്പെടുത്തി.

സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്ക് വലിയ സംഭാവന നല്‍കിയ പ്രധാന പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി. ഉള്‍പ്പെടെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് അടിയറ വെക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇതിനകം തന്നെ പൂര്‍ണ്ണമായും ടാറ്റയ്ക്ക് വിറ്റു കഴിഞ്ഞു. കോവിഡ് മഹാമരി കാരണം തകര്‍ന്ന ഗ്രാമീണ,കാര്‍ഷിക,തൊഴില്‍ മേഖലകളെ സംരക്ഷിക്കാന്‍ ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ചൂണ്ടിക്കാണിക്കാനില്ല.

തകര്‍ന്ന കാര്‍ഷിക സംമ്പദ്ഘടനയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ വേണമെന്ന കര്‍ഷകരുടെ മുറവിളികളെ ബജറ്റ് അവഗണിച്ചിരിക്കുകയാണെന്നും എന്‍.വേണു പത്രകുറിപ്പില്‍ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23858/n-venu-says-union-budget-will-complete-the-fall-of-the-public-sector)