മണിയൂർ:(vatakara.truevisionnews.com) മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾകായിക മേളയ്ക്ക് തുടക്കമായി.


ഈ അധ്യായ വർഷത്തെ സ്കൂൾ കായികമേള സ്കൂൾ പ്രിൻസിപ്പൽ കെ വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സുനിൽ മുതുവനയുടെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യോളി സബ് ഇൻസ്പെക്റ്റർ പി. റഫീക്ക് മുഖ്യ അതിഥിയായി.
ഹെഡ് മാസ്റ്റർ രാജീവൻ വളപ്പിൽ കുനി സ്വാഗതവും എ. കെ മിനി, ദീപ്തി വി. എസ്, പോലീസ് ഓഫീസർ രജീഷ് കെ എന്നിവർ ആശംസകൾ പറഞ്ഞു.
കായിക അധ്യാപകൻ ഡോ. ഷിംജിത്ത് എം നന്ദിയും പറഞ്ഞു.
#Maniyur #Government #Higher #Secondary #School #sports #fair #started