---
title: "#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ "
english_title: "#RAC #Higher #Secondary #School #organized #anti #drug #campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238660/rac-higher-secondary-school-organized-anti-drug-campaign"
published_at: "2024-09-28T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7c748269ed_vampaign.jpg"
keywords: []
---

# #antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ 

> **Lead Summary:** **കടമേരി: **വിവിധ സംഘടനകൾ സംയുക്തമായി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

**കടമേരി: **വിവിധ സംഘടനകൾ സംയുക്തമായി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.

എക്സൈസ് വടകര സർക്കിൾ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ്, സ്കൗട്ട് ആൻറ് ഗൈഡ്സ്, സൗഹൃദ ക്ലബുകൾ ചേർന്നാണ് ജീവിതമാണ് ലഹരി എന്ന പേരിൽ പരിപാടി സ൦ഘടിപ്പിച്ചത്.

എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ. പി കുഞ്ഞമ്മദ് അധ്യക്ഷനായി.

സ്കൗട്ട് മാസ്റ്റർ എ൦.കെ മുഹമ്മദ് അലി, റേഞ്ചർ ലീഡർ കെ സുമയ്യ, സൗഹൃദ കോഡിനേറ്റർ എ. ബീന കുമാരി എന്നിവർ സംസാരിച്ചു.

മെഹന മുനാഫ് സ്വാഗതവും എ൯ ഫാത്തിമ ബുർഷാന നന്ദിയും പറഞ്ഞു.

കാമ്പയിനിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ്, ലഖുലേഖ വിതരണം എന്നീ പരിപാടികളു൦ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238660/rac-higher-secondary-school-organized-anti-drug-campaign)