---
title: " #KPMohanan  | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ"
english_title: "#MKPremnath #has #indelible #personality #KPMohanan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238680/mkpremnath-has-indelible-personality-kpmohanan-new"
published_at: "2024-09-28T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7d45e618ac_mk_premnadh.jpg"
keywords: []
---

#  #KPMohanan  | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

> **Lead Summary:** ഓർക്കാട്ടേരി: എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമയാണെന്ന് പ്രമുഖ സോഷ്യലിസ്റ്റ് കെ പി മോഹനൻ എം എൽ എ അഭിപ്രായപ്പെട്ടു.

## Article Content

ഓർക്കാട്ടേരി: എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമയാണെന്ന് പ്രമുഖ സോഷ്യലിസ്റ്റ് കെ പി മോഹനൻ എം എൽ എ അഭിപ്രായപ്പെട്ടു.

അഡ്വ. എം കെ പ്രേംനാഥ് നേതൃത്വം കൊടുത്ത് ഓർക്കാട്ടേരി യിൽ സ്ഥാപിച്ച ഓർക്കാട്ടേരി അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് കോപ്പറേറ്റിവ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു.

ഇതിന്റെ ഭാഗമായി സ്ഥാപനത്തിൽ നടന്ന അനുസ്മരണസമ്മേളനവും ഫോട്ടോ അനാച്ഛദന കർമ്മവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ പി മോഹനൻ എം എൽ എ.

സംഘം പ്രസിഡന്റ്‌ ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷുഹൈബ് കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി.

വി കെ സന്തോഷ്‌ കുമാർ, എ കെ ഗോപാലൻ,വി ലത്തീഫ് മാസ്റ്റർ, പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എ കെ ബാബു, രാജാഗോപാലൻ, എം കെ കുഞ്ഞിരാമൻ, ടി കെ വാസു മാസ്റ്റർ, ഇ രാധാകൃഷ്ണൻ, എറോത്ത് മൂസ, കെ ശശികുമാർ മാസ്റ്റർ, കെ ലീല, വത്സല ടീച്ചർ,രമേശ്‌ ബാബു, ടി ടി കെ സുകുമാരൻ എന്നിവർ സംസാരിച്ചു.

ഡയരക്ടർ ഒ പി പ്രേമിനി സ്വാഗതവും, ഒ കെ രാജൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238680/mkpremnath-has-indelible-personality-kpmohanan-new)