---
title: "#GarbagefreeKerala | മാലിന്യമുക്തം നവകേരളം; ഗ്രീൻ വാർഡ് ലീഡർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു "
english_title: "#Garbage #free #New #Kerala #Green #Ward #LeaderS #distributed #identity #cards"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238809/garbage-free-new-kerala-green-ward-leaders-distributed-identity-cards"
published_at: "2024-09-29T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8e2529c320_IDENTITY_CARD.jpg"
keywords: []
---

# #GarbagefreeKerala | മാലിന്യമുക്തം നവകേരളം; ഗ്രീൻ വാർഡ് ലീഡർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു 

> **Lead Summary:** **വടകര: **മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ 47 വാർഡിലേയും ഗ്രീൻ വാർഡ് ലീഡർമാരുടെ യോഗവും ഗ്രീൻ വാർഡ് ലീഡർ മാർക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.

## Article Content

**വടകര: **മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ 47 വാർഡിലേയും ഗ്രീൻ വാർഡ് ലീഡർമാരുടെ യോഗവും ഗ്രീൻ വാർഡ് ലീഡർ മാർക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.

നഗരസഭ ചെയർ പേഴ്‌സൺ കെ പി ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ അദ്ധ്യഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രജിത എ പി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ രമേശൻ കെ പി നന്ദിയും പറഞ്ഞു.

ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ ഷംന മാലിന്യ മുക്‌തം നവകേരള ഭാവി പരിപാടികൾ വിശകലനം നടത്തി.

ഗ്രീൻ വാർഡ് ലീഡർ മാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238809/garbage-free-new-kerala-green-ward-leaders-distributed-identity-cards)