---
title: "വടകരയില്‍ അപകടകരമായ രീതിയില്‍   പാചക വാതക റീഫില്‍ ; ഉപകരണങ്ങള്‍ പിടിച്ചെടുത്തു"
english_title: " Dangerous cooking gas refill in the North; Equipment seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23890/dangerous-cooking-gas-refill-in-the-north-equipment-seized"
published_at: "2022-02-01T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9530d96e54_lpg silinder .jpg"
keywords: []
---

# വടകരയില്‍ അപകടകരമായ രീതിയില്‍   പാചക വാതക റീഫില്‍ ; ഉപകരണങ്ങള്‍ പിടിച്ചെടുത്തു

> **Lead Summary:** വടകര: അനധികൃതമായും അപകടകരമായ രീതിയില്‍ പാചക വാതകം നിറച്ച് നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വടകര മേപ്പയില്‍ ഓവുപാലത്തിനടുത്ത് പരിശോധന നടത്തി. പരിശോധനയില്‍ സംഘ ശക്തി വായന ശാലയ്ക്ക് സമീപം അനധികൃതമായി പാചക വാതകം ചെറിയ ഓട്ടോ സിലിണ്ടറുകള്‍ക്ക് റിഫില്‍ ചെയ്ത നല്‍കുന്നതായി കണ്ടെത്തി.

## Article Content

വടകര: അനധികൃതമായും അപകടകരമായ രീതിയില്‍ പാചക വാതകം നിറച്ച് നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വടകര മേപ്പയില്‍ ഓവുപാലത്തിനടുത്ത് പരിശോധന നടത്തി. പരിശോധനയില്‍ സംഘ ശക്തി വായന ശാലയ്ക്ക് സമീപം അനധികൃതമായി പാചക വാതകം ചെറിയ ഓട്ടോ സിലിണ്ടറുകള്‍ക്ക് റിഫില്‍ ചെയ്ത നല്‍കുന്നതായി കണ്ടെത്തി.

വായന ശാലയ്ക്ക് സമീപത്തെ പറമ്പില്‍ ഓട്ടോ റിക്ഷകള്‍ക്ക് ഗ്യാസ് റീഫീല്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും സിലിണ്ടറുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു ചെറിയ പ്രദേശത്തെ വലിയ രീതിയില്‍ അപകടത്തിലാക്കാന്‍ സാദ്ധ്യതയുള്ള രീതിയിലാണ് റീഫില്‍ ഇവിടെ നടന്നിരുന്നത്്. നാലു വലിയ കമേര്‍ഷ്യല്‍ സിലിണ്ടറുകള്‍ ,ഓട്ടോ റിക്ഷയില്‍ ഉപയോഗിക്കുന്ന 5 ചെറിയ സിലിണ്ടറുകള്‍ റീഫീല്ലിന് ഉപയോഗിക്കുന്ന ഇരട്ട വാള്‍ വുള്ള റഗുലേറ്റര്‍, ഒരു ഇലക്ടോണിക്ക് വെയിംഗ് മെഷിന്‍ എന്നിവ പിടിച്ചെടുത്തു.

തുടര്‍ നടപടികള്‍ EC ആക്ട് പ്രകാരം സ്വീകരിക്കുമെന്ന് താലുക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. പരിശോധനയില്‍ താലുക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടീ. സി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞികൃഷ്ണന്‍ കെ. പി , ശ്രീധരന്‍ കെ. കെ , നിജിന്‍ ടി.വി എന്നിവരും ജീവനക്കാരായ ഗോപാലകൃഷ്ണന്‍ ഇ.കെ , ശ്രീജിത്ത് കുമാര്‍ കെ.പി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23890/dangerous-cooking-gas-refill-in-the-north-equipment-seized)