#YouthCongress | കൈനാട്ടി -തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥ; റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

 #YouthCongress  | കൈനാട്ടി -തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥ; റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
Sep 29, 2024 07:02 PM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com)ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിൻ്റെ തുടർന്നുണ്ടായ കൈനാട്ടി -തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

കൈനാട്ടിയിൽ നിന്നും മീത്തലങ്ങാടി, കക്കാട്ട് പള്ളി മേഖലകളിലേക്കുള്ള റോഡാണ് ഉപരോധിച്ചത്.

റോഡ് ഉടൻ റീ ടാർ ചെയ്യുക, നാട്ടുകാരെ മരണക്കെണിയിയിൽ നിന്ന് രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

മാസങ്ങളായി ഈറോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. മീത്തലങ്ങാടി പ്രൈമറി ഹെൽത്ത് സെന്റ്റർ, റേഷൻ കട, എന്നിവിടങ്ങളിലേക്ക് വന്നു പോകുന്ന ആളുകളും പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിയാണ് ഈ വഴിയിലൂടെ പോകുന്നത്.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ ഈ റോഡിൽ വഴുതി വീഴുന്നത് സ്ഥിരം കാഴ്ചയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സി നിജിൻ ഉദ്ഘാടനം ചെയ്‌തു.

മണ്ഡലം പ്രസിഡണ്ട് കാർത്തിക് ചോറോട് അധ്യക്ഷത വഹിച്ചു.

പി. ടി. കെ നജ്‌മൽ, രജിത്ത് മാലോൽ, മുഹമ്മദ് മിറാഷ്, രാകേഷ് കെ. ജി, റയീസ് കോടഞ്ചേരി, ഗായത്രി മോഹൻദാസ്, ദിൽരാജ് പനോളി, ജിബിൻരാജ് കൈനാട്ടി, സിജു പുഞ്ചിരിമിൽ, സുഭാഷ് ചെറുവത്ത്, എന്നിവർ നേതൃത്വം നൽകി.

#Kainatti #deplorable #condition #coastal #road #Youth #Congress #blocked #road

Next TV

Related Stories
#Mahallcoordination | കേന്ദ്ര സർക്കാരിന്റെ വഖഫ്‌ ഭേദഗതി ബില്ല് റദ്ദ് ചെയ്യണം -മഹല്ല് കോ ഓഡിനേഷൻ

Sep 29, 2024 07:43 PM

#Mahallcoordination | കേന്ദ്ര സർക്കാരിന്റെ വഖഫ്‌ ഭേദഗതി ബില്ല് റദ്ദ് ചെയ്യണം -മഹല്ല് കോ ഓഡിനേഷൻ

ഇന്ത്യൻ ഭരണഘടന വ്യക്തികൾക്കും മതസ്ഥാപനങ്ങൾക്കും അനുവദിച്ചു നൽകുന്ന മൗലിക അവകാശത്തിന്റെ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 29, 2024 01:13 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Angels | ഹൃദയത്തിനായി ഒരു നടത്തം; മോട്ടോര്‍ വാഹന മേഖലയില്‍ അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനവുമായി എയ്ഞ്ചല്‍സ്

Sep 29, 2024 01:00 PM

#Angels | ഹൃദയത്തിനായി ഒരു നടത്തം; മോട്ടോര്‍ വാഹന മേഖലയില്‍ അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനവുമായി എയ്ഞ്ചല്‍സ്

ഡ്രൈവർമാർക്കും അനുബന്ധ ജീവനക്കാർക്കും സിപിആർ അടക്കമുള്ള ജീവൻ രക്ഷാ പരിശീലനം നൽകാൻ എയ്ഞ്ചൽസ് നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കെ.കെ.രമ എംഎൽഎ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Sep 29, 2024 12:06 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Pushpan | വിപ്ലവ സൂര്യന് വിട; വടകരയിൽ പുഷ്പന് യാത്രാമൊഴി നൽകി ആയിരങ്ങൾ

Sep 29, 2024 11:46 AM

#Pushpan | വിപ്ലവ സൂര്യന് വിട; വടകരയിൽ പുഷ്പന് യാത്രാമൊഴി നൽകി ആയിരങ്ങൾ

സഹന സൂര്യനെ അവസാനമായൊന്ന് കാണാൻ അവർ അക്ഷമരായി...

Read More >>
Top Stories










Entertainment News