---
title: "#MKPremnath | ഓർമകളിൽ വടകര; അഡ്വ.എം.കെ പ്രേംനാഥിൻ്റെ അനുസ്‌മരണപരിപാടികൾ ഒക്ടോബർ ആറുവരെ "
english_title: "#Commemoration #programs #Adv #MKPremnath #till #October #six"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239017/commemoration-programs-adv-mkpremnath-till-october-six"
published_at: "2024-09-30T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa2bc315d6d_WhatsApp_Image_2024-09-30_at_10.08.42_AM.jpeg"
keywords: []
---

# #MKPremnath | ഓർമകളിൽ വടകര; അഡ്വ.എം.കെ പ്രേംനാഥിൻ്റെ അനുസ്‌മരണപരിപാടികൾ ഒക്ടോബർ ആറുവരെ 

> **Lead Summary:** **വടകര: **സോഷ്യലിസ്റ്റും വടകര മുൻ എം.എൽ.എയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വടകരയിലെ വിവിധയിടങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**വടകര: **സോഷ്യലിസ്റ്റും വടകര മുൻ എം.എൽ.എയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വടകരയിലെ വിവിധയിടങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

ആർ.ജെ.ഡി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറ്കണക്കിന് പേർ പങ്കെടുത്തു.

ഞായറാഴ്‌ച രാവിലെ വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയോടെയായിരുന്നു പരിപാടികളുടെ തുടക്കം.

തുടർന്ന് അനുസ്‌മരണസമ്മേളനം നഗരിയിലേക്കുള്ള ദീപശിഖ സ്‌മൃതിമണ്ഡപത്തിൽ നിന്ന് കെ.പി മോഹനൻ എം.എൽ.എ തിരിതെളിയിച്ചു.

തുടർന്ന് ലോഹ്യ യൂത്ത് ബ്രിഗേഡ് റിലേയായി ദീപശിഖ സമ്മേളനനഗരിയായ വടകരയിലെത്തിച്ചു. അഞ്ചുവിളക്ക് ജങ്ഷനിൽനിന്ന് റാലി ടൗൺഹാളിൽ സമാപിച്ചു.

ആർ.ജെ.ഡി. ജില്ലാപ്രസിഡൻ്റ് എം.കെ. ഭാസ്ക‌രൻ ദീപശിഖ ഏറ്റുവാങ്ങി. ചരമവാർഷിദിനത്തിൽ വടകര കടത്തനാട് വനിതാ സഹകരണസംഘം ഓഫീസിൽ മുൻ എം.പി തമ്പാൻ തോമസ് പ്രേംനാഥിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്‌തു.

മൂല്യാധിഷ്‌ഠിത രാഷ്ട്രീയത്തിൻ്റെയും കളങ്കമില്ലാത്ത പൊതുജീവിതത്തിന്റെയും സൂര്യതേജസ്സായിരുന്നു എം.കെ പ്രേംനാഥെന്ന് അദ്ദേഹം പറഞ്ഞു.

സംഘം പ്രസിഡന്റ് കെ. ലീല അധ്യക്ഷത വഹിച്ചു.

മുൻമന്ത്രി സി.കെ നാണു, ഇ.പി ദാമോദരൻ, ടി.പി ജോസഫ്, മലയിൻകീഴ് ശശികുമാർ, സലിം മടവൂർ, പി.രാജൻ, മനോജ് ടി.സാരംഗ്, ടോമി മാത്യു, വി.എ ലത്തീഫ്, കണ്ടിയിൽ വിജയൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239017/commemoration-programs-adv-mkpremnath-till-october-six)