---
title: "കുറ്റ്യാടിയില്‍ വന്‍ കഞ്ചാവ് വേട്ട ഒന്നര കിലോ കഞ്ചാവ് പിടികൂടി "
english_title: "Big cannabis hunt in Kuttiyadi One and a half kg of cannabis was seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23904/big-cannabis-hunt-in-kuttiyadi-one-and-a-half-kg-of-cannabis-was-seized"
published_at: "2022-02-01T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f96a88577a4_kanjavu .jpg"
keywords: []
---

# കുറ്റ്യാടിയില്‍ വന്‍ കഞ്ചാവ് വേട്ട ഒന്നര കിലോ കഞ്ചാവ് പിടികൂടി 

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടയില്‍ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുവരികയായിരുന്ന ഒന്നര കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് എസ്.ഐ.പി.ഷമീറും സംഘവും പിടിച്ചെടുത്തത് .

## Article Content

കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടയില്‍ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുവരികയായിരുന്ന ഒന്നര കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് എസ്.ഐ.പി.ഷമീറും സംഘവും പിടിച്ചെടുത്തത് .

ഊരത്ത് സ്വദേശി അന്‍വറിനെ കഞ്ചാവ് കടത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി മേഖലയില്‍ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു.

നാര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പി.അശ്വിന്‍ കുമാര്‍ കുറ്റ്യാടിയിലെത്തി. എസ്.ഐ.സി.ശ്രീധരന്‍, ഓഫീസര്‍ രാജിവന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23904/big-cannabis-hunt-in-kuttiyadi-one-and-a-half-kg-of-cannabis-was-seized)