---
title: "#caraccident | വടകരയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക് "
english_title: "#Car #lost #control #overturned #Vadakara #accident #Six #people #were #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239068/car-lost-control-overturned-vadakara-accident-six-people-were-injured"
published_at: "2024-09-30T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa52f9e3469_WhatsApp_Image_2024-09-30_at_12.37.09_PM.jpeg"
keywords: []
---

# #caraccident | വടകരയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക് 

> **Lead Summary:** **വടകര: ** വടകര നാദാപുരം റോഡിൽ വാഹനാപകടം. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം.

## Article Content

**വടകര: ** വടകര നാദാപുരം റോഡിൽ വാഹനാപകടം. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം.

കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട് .

കൊയിലാണ്ടി സ്വദേശികളായ ഇവരെ വടകര പാർക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സി.പി.സിനാൻ (18), സിനാൻ (19), മുഹമ്മദ് റിഷാദ് (19), ആദിൽ (20), മജീദ് (20), സെയ്കു (21) എന്നിവർക്കാണ് പരിക്ക്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാർ തെന്നിമാറി വീണത്.

കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

അപകടത്തിന് പിന്നാലെ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.

അപകടത്തിന് പിന്നാലെ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.

ഇവരെ സൊസൈറ്റിയിലെ ജീവനക്കാരുടെ വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239068/car-lost-control-overturned-vadakara-accident-six-people-were-injured)