---
title: "#Caraccident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19കാരൻ മരിച്ചു"
english_title: "#Car #accident #Nadapuram Road #One #injured #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239146/car-accident-nadapuram-road-one-injured-died"
published_at: "2024-09-30T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa80554405e_WhatsApp_Image_2024-09-30_at_12.37.09_PM_(1).jpeg"
keywords: []
---

# #Caraccident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19കാരൻ മരിച്ചു

> **Lead Summary:** **വടകര: **ദേശീയപാതയിൽ നാദാപുരം റോഡിൽ ഇന്നു രാവിലെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റവരിൽ ഒരാൾ മരിച്ചു.

## Article Content

**വടകര: **ദേശീയപാതയിൽ നാദാപുരം റോഡിൽ ഇന്നു രാവിലെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റവരിൽ ഒരാൾ മരിച്ചു.

കൊയിലാണ്ടി കായന്റെ വളപ്പിൽ അസീസിന്റെ മകൻ സിനാൻ (19) ആണ് മരിച്ചത്.

സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാൻ ഉച്ചയോടെ മരിച്ചു.

പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ സി.പി.സിനാൻ (18), മുഹമ്മദ് റിഷാദ് (19), ആദിൽ (20), മജീദ് (20), സെയ്തു (21) എന്നിവർ വടകര പാർക്കോ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ഒമ്പതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്തിനു സമീപമാണ് അപകടം.

കണ്ണൂർ എയർപോർട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

ചോമ്പാല പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239146/car-accident-nadapuram-road-one-injured-died)