---
title: "വെള്ളികുളങ്ങരയില്‍ ടീ സ്റ്റാളില്‍  തീപിടുത്തം"
english_title: "fire in vellikulangara tea shope"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23971/fire-in-vellikulangara-tea-shope"
published_at: "2022-02-02T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2360645fd_fire in vellikulangra.jpg"
keywords: []
---

# വെള്ളികുളങ്ങരയില്‍ ടീ സ്റ്റാളില്‍  തീപിടുത്തം

> **Lead Summary:** **വടകര: ** വെള്ളികുളങ്ങരയില്‍ ടീ സ്റ്റാളില്‍ തീപിടുത്തം. സംസ്ഥാന പാതയിലെ പി കെ ടീ സ്റ്റാളിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവമുണ്ടായത്.

## Article Content

**വടകര: ** വെള്ളികുളങ്ങരയില്‍ ടീ സ്റ്റാളില്‍ തീപിടുത്തം. സംസ്ഥാന പാതയിലെ പി കെ ടീ സ്റ്റാളിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവമുണ്ടായത്.

4 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാന്നുണ്ട്. വടകര ഫയര്‍ ഫോഴ്‌സില്‍ നിന്നും സേനയെത്തി തീ അണച്ചു.

ഗ്രേഡ്: അസി സ്റ്റേഷന്‍ ഓഫീസര്‍ കെ.ടി രാജീവന്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ , ഗംഗാധരന്‍ എം.കെ , പ്രജിത്ത് നാരായണന്‍ ,ആദര്‍ശ് വി.കെ, രാഗിന്‍ കുമാര്‍ , സിബിഷാല്‍ പി.ടി.കെ, ഹോംഗാര്‍ഡ് രാജീവന്‍. വി.ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു...

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23971/fire-in-vellikulangara-tea-shope)