---
title: "#SDPI | മാലിന്യ മുക്തം നവകേരളം; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി എസ്ഡിപിഐ "
english_title: "#Garbage #Free #New #Kerala #SDPI #conducted #cleaning #Gandhi #Jayanti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239835/garbage-free-new-kerala-sdpi-conducted-cleaning-gandhi-jayanti-new"
published_at: "2024-10-03T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe439468fb3_sdpi.jpg"
keywords: []
---

# #SDPI | മാലിന്യ മുക്തം നവകേരളം; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി എസ്ഡിപിഐ 

> **Lead Summary:** **വടകര: **ഗാന്ധിജയന്തി ദിനത്തിൽ വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എസ്ഡിപിഐബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി മാതൃകയായി.

## Article Content

**വടകര: **ഗാന്ധിജയന്തി ദിനത്തിൽ വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എസ്ഡിപിഐബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി മാതൃകയായി.

കാലത്ത് ചോമ്പാല ഹാർബർ പരിസരത്ത് ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി എസ്‌ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

മണ്ഡലം ട്രഷറർ ബഷീർ കെ കെ, മണ്ഡലം കമ്മിറ്റി അംഗം സവാദ് അഴിയൂർ,വടകര മുനിസിപ്പൽസെക്രട്ടറി നിസാം പുത്തൂർ, അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി, ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി റിയാസ് എം കെ, വടകര 45 ആം വാർഡ്‌ മുനിസിപ്പൽ കൗൺസിലർ ഹക്കീം പി എസ്, അഴിയൂർ പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ,മണ്ഡലം കമ്മിറ്റി അംഗം ഫിയാസ് പുതുപ്പണം, എന്നിവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്തു.

അഷറഫ് വി എം, ഷഹീർ കെ പി, റിയാസ് കെ പി, സാഹിർ പി, സനൂജ് ടി പി, നൗഷാദ് എം കെ, റഹീസ് പി കെ ശാക്കിർ ആർ എം, സമ്രം കുഞ്ഞിപ്പള്ളി, സവാദ് വടകര, മഹ്മൂദ് കെ പി, റമീസ് ബാബരി,ജലീൽ ഇ കെ, സഫീർ വി പി, അബ്‌ദുള്ള കെ പി,റഹീം വടകര, ഷമീർ നാദാപുരം റോഡ്, ആബിദ് തങ്ങൾ,റാജിഷ അഴിയൂർ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239835/garbage-free-new-kerala-sdpi-conducted-cleaning-gandhi-jayanti-new)