---
title: "#computers | എം.എൽ.എ ഫണ്ടിൽനിന്നും വില്ലേജ് ഓഫിസുകൾക്ക് അനുവദിച്ച കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു"
english_title: "#Allocated #computers #distributed #village #offices #from #MLA #fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239935/allocated-computers-distributed-village-offices-from-mla-fund"
published_at: "2024-10-03T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe9eeecfd3c_mla__fund.jpg"
keywords: []
---

# #computers | എം.എൽ.എ ഫണ്ടിൽനിന്നും വില്ലേജ് ഓഫിസുകൾക്ക് അനുവദിച്ച കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു

> **Lead Summary:** **വടകര:**കെ.കെ രമ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് അനുവദിച്ച ലാപ്ടോപ്പുകളും ഡസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളും കൈമാറി.

## Article Content

**വടകര:**കെ.കെ രമ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് അനുവദിച്ച ലാപ്ടോപ്പുകളും ഡസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളും കൈമാറി.

ഏഴ് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് അനുവദിച്ചത്.

വടകര താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ വിതരണം നിർവഹിച്ചു.

തഹസിൽദാർ ഡി.രഞ്ജിത്ത് അധ്യക്ഷനായി.

ഡപ്യൂട്ടി തഹസിൽദാർ ഇ.കെ ഷാജി, വടകര വില്ലേജ് ഓഫിസർ വി.കെ രതീശൻ, നടക്കുതാഴ വില്ലേജ് ഓഫിസർ അബ്‌ദുൾ സലാം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239935/allocated-computers-distributed-village-offices-from-mla-fund)