വടകര : (vatakara.truevisionnews.com)കോൺഗ്രസ് നേതാവ് മണിയൂരിലെ മുതു വീട്ടിൽ ബാബുവിൻ്റെ വീടിന് ബോംബെറിഞ്ഞ കേസിലെ പ്രതികളെ നാല് മാസമായിട്ടും അറസ്റ്റ് ചെയ്യാത്തത് കേരള പോലിസിന് അപമാനമാണെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു.
പോലീസിന് കുഴപ്പക്കാരെ പിടിക്കാനല്ല മറിച്ച് ആർ.എസ്. എസ് നേതാക്കളുമായി ചർച്ച നടത്താനാണ് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയനായ എഡിജിപിയെ മാറ്റാത്തത് മുഖ്യമന്ത്രിക്ക് ആർ.എസ്.എസിൻ്റെ അനുമതി കാട്ടാത്തത് കൊണ്ടാന്നെന്ന് ഷാഫി പറമ്പിൽ എം.പി ആരോപിച്ചു.
മണിയൂരിൽ കോൺഗ്രസ് നേതാവ് മുതുവീട്ടിൽ ബാബുവിൻ്റെ വീടിന് ബോംബെറിഞ്ഞ കേസില പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നടന്ന കോൺഗ്രസ് കൂട്ടായ്മ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പിൽ.
പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ സമരം ജില്ല കമ്മറ്റി ഏറ്റെടുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ്റ് പി.സി ഷീബ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ, ഐ മൂസ,പ്രമാദ് കക്കട്ടിൽ, കെ.ടി ജെയിംസ്, അച്ചുതൻ പുതിയെടുത്ത്, മുരിക്കൽ ചന്ദ്രൻ, സി.വി അജിത്ത്, പ്രമോദ് മുഴിക്കൽ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
#protest #group #accused #bomb #case #should #arrested #ShafiParambil #MP