---
title: "വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ; കെ പി എസ് ടി എ  എ.ഇ.ഒ  ഓഫീസ് ധര്‍ണ്ണ നടത്തി"
english_title: " Protest against the Minister of Education KPSTA AEO office held a dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24031/protest-against-the-minister-of-education-kpsta-aeo-office-held-a-dharna"
published_at: "2022-02-02T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa58abca34b_kpsta photo.jpg"
keywords: []
---

# വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ; കെ പി എസ് ടി എ  എ.ഇ.ഒ  ഓഫീസ് ധര്‍ണ്ണ നടത്തി

> **Lead Summary:** തോടന്നൂര്‍: എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ നിര്‍ണയത്തിലെ ആശാസ്ത്രീയത പുന : പരിശോധിക്കുക, വിദ്യാഭ്യാസ മന്ത്രിയുടെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്തുക, പ്രീ പ്രൈമറി അധ്യാപികമാരെ അംഗീകരിച്ചു ആനുകൂല്യങ്ങള്‍ നല്‍കുക,എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എസ്.ടി.എ തോടന്നൂര്‍ എ.ഇ. ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

## Article Content

തോടന്നൂര്‍: എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ നിര്‍ണയത്തിലെ ആശാസ്ത്രീയത പുന : പരിശോധിക്കുക, വിദ്യാഭ്യാസ മന്ത്രിയുടെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്തുക, പ്രീ പ്രൈമറി അധ്യാപികമാരെ അംഗീകരിച്ചു ആനുകൂല്യങ്ങള്‍ നല്‍കുക,എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എസ്.ടി.എ തോടന്നൂര്‍ എ.ഇ. ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

സംസ്ഥാന ഓഡിറ്റര്‍ പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു,പി പ്രേംദാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗണ്‍സിലര്‍ പി.എം.പ്രേകുമാര്‍,ടി.ഹക്കീം, ശ്രീജേഷ് ടി.കെ, സി.ആര്‍.സജിത്ത്,മുനീര്‍.എം കെ,ജയകൃഷ്ണന്‍.കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24031/protest-against-the-minister-of-education-kpsta-aeo-office-held-a-dharna)