---
title: "#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ"
english_title: "#Ration #card #eKYC #update #up #eight #Vadakara #taluk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240353/ration-card-ekyc-update-up-eight-vadakara-taluk"
published_at: "2024-10-05T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700eb3b2206d_RATION_SHOP.jpg"
keywords: []
---

# #EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

> **Lead Summary:** **വടകര: **വടകര താലൂക്കിലെ എഎവൈ (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങൾക്കായുള്ള ഇ-കെവൈസി അപ്ഡേഷൻ 2024 ഒക്ടോബർ എട്ട് വരെ (ഞാറായ്മ ഉൾപ്പടെ) അതാത് റേഷൻ കടകളിൽ നടക്കും.

## Article Content

**വടകര: **വടകര താലൂക്കിലെ എഎവൈ (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങൾക്കായുള്ള ഇ-കെവൈസി അപ്ഡേഷൻ 2024 ഒക്ടോബർ എട്ട് വരെ (ഞാറായ്മ ഉൾപ്പടെ) അതാത് റേഷൻ കടകളിൽ നടക്കും.

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി ഇ-കെവൈസി അപ്ഡേഷൻ നടത്തണം.

ഒരു തവണ ഇ-കെവൈസി അപ്ഡേറ്റ് ചെയ്തവരും 2024 ആഗസ്റ്റ് അഞ്ചിനുശേഷം റേഷൻ കടകളിലെ ഇ- പോസ് യന്ത്രത്തിൽ വിരൽ പതിച്ച് റേഷൻ സാധനം വാങ്ങിയ അംഗങ്ങളും ഇ-കെവൈസി ഇനിയും അപ്ഡേറ്റ് ചെയ്യേണ്ടതില്ല.

https://epos.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നിലവിൽ ഇ-കെവൈസി അപ്ഡേഷൻ നടത്തിയവരുടെ വിവരങ്ങൾ അറിയാവുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240353/ration-card-ekyc-update-up-eight-vadakara-taluk)