---
title: "#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം"
english_title: "#Inter #Sector #Meeting #Water #test #result #mandatory #hotel #license"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240365/inter-sector-meeting-water-test-result-mandatory-hotel-license"
published_at: "2024-10-05T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700ef9ad41e9_ERAMALA_PANCHSYATH.jpg"
keywords: []
---

# #Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

> **Lead Summary:** **ഓർക്കാട്ടേരി: **ഒക്ടോബർ 15 നുള്ളിൽ ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും വിളിച്ചു ചേർക്കാനും എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്താനും ഇന്റർ സെക്ടർ മീറ്റിംഗ് തീരുമാനിച്ചു.

## Article Content

**ഓർക്കാട്ടേരി: **ഒക്ടോബർ 15 നുള്ളിൽ ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും വിളിച്ചു ചേർക്കാനും എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്താനും ഇന്റർ സെക്ടർ മീറ്റിംഗ് തീരുമാനിച്ചു.

ഭക്ഷണശാലകളിലും ഹോട്ടലുകളിലും ലൈസൻസ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസൾട്ട് നിർബന്ധമാക്കും.

ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളുടെ യോഗങ്ങൾ വിളിച്ചുചേർത്ത് ശുചിത്വം ഉറപ്പാക്കാനും പാചക തൊഴിലാളികളെ വിളിച്ച് ചേർത്ത് ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.

എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം കൊടുക്കും.

ഒക്ടോബർ 14 മുതൽ 18 വരെ സ്‌കൂൾ കേന്ദ്രീകരിച്ച് വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയെപറ്റി ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ രതീഷ്, സിന്ധു കെ പി, സീമ തൊണ്ടയിൽ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഉഷ നടുവിലക്കണ്ടി സ്വാഗതം പറഞ്ഞു.

ആയുർവേദം കൃഷി ഹോമിയോ എന്നീ വിഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240365/inter-sector-meeting-water-test-result-mandatory-hotel-license)