---
title: "#cpi |   ലീഡേസ് ക്യാമ്പ്; മതനിരപേക്ഷത സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റുകാർ  മുന്നിൽ ഉണ്ടാകും - സിപിഐ"
english_title: "#Leadase #Camp #Communists #forefront #protect #secularism #CPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240728/leadase-camp-communists-forefront-protect-secularism-cpi-new"
published_at: "2024-10-07T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703408ad6c18_balan.jpg"
keywords: []
---

# #cpi |   ലീഡേസ് ക്യാമ്പ്; മതനിരപേക്ഷത സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റുകാർ  മുന്നിൽ ഉണ്ടാകും - സിപിഐ

> **Lead Summary:** ** വടകര : **ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ മുന്നിൽ ഉണ്ടാകും.

## Article Content

** വടകര : **ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ മുന്നിൽ ഉണ്ടാകും.

കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ സംഘ പരിവാർ ശക്തികൾക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് ഇടതുപക്ഷ ഉൾപെടെയുള്ള ജനാധിപത്യ മതനിരപേക്ഷ ചേരിയുടെ ഐക്യത്തിന്റ അടിസ്ഥാനത്തിലാണ്.

ഇന്ത്യ മുന്നണി പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ദേശീയ അടിസ്ഥാനത്തിൽ രാഷ്ടീയ ബദലായി ശക്തമായി ഉയർന്ന് വരണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പറഞ്ഞു.

സി പി ഐ വടകര മണ്ഡലം ലീ ഡേർസ് ക്യാമ്പ് വടകര ദ്വാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. എൻ ശ്രീകുമാർ , പി സുരേഷ് ബാബു, ആർ സത്യൻ, ഇ രാധാകൃഷൻ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240728/leadase-camp-communists-forefront-protect-secularism-cpi-new)