---
title: "#camp | മാലിന്യമുക്തം നവകേരളം; വൈക്കിലശ്ശേരി തെരുവിൽ ജനകീയ ക്യാമ്പയിൽ സംഘടിപ്പിച്ചു"
english_title: "#Garbage #free #New #Kerala #Organized #camp #Vaikilassery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240768/garbage-free-new-kerala-organized-camp-vaikilassery"
published_at: "2024-10-07T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67037557bb9b2_chorodu.jpg"
keywords: []
---

# #camp | മാലിന്യമുക്തം നവകേരളം; വൈക്കിലശ്ശേരി തെരുവിൽ ജനകീയ ക്യാമ്പയിൽ സംഘടിപ്പിച്ചു

> **Lead Summary:** **വൈക്കിലശ്ശേരി: ** മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ നടന്ന ജനകിയ ക്യാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വൈക്കിലശ്ശേരി: ** മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ നടന്ന ജനകിയ ക്യാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

2025 മാർച്ച് 30 ന് സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശുചിത്വം ഒരു പ്രവൃത്തിയായല്ല കാണേണ്ടത് അത് ഫീവിതചര്യയാക്കണമെന്നും അത് നമ്മുടെ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് എച്ച്.ഐ ലിൻ ഷി ഇ എം പദ്ധതി വിശദീകരിച്ചു.

വിവിധ സംഘടനകളെ പ്രതിനിധികരിച്ച് എൻ.ടി. ഷാജി, സി.പി.ചന്ദ്രൻ, ശ്രീജീഷ് എന്നിവർ പ്രസംഗിച്ചു. വാർഡ് വികസന സമിതി അംഗം പ്രജീഷ് വി.എം സ്വാഗതവും ആശാവർക്കർ ശൈലജ. പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240768/garbage-free-new-kerala-organized-camp-vaikilassery)