Oct 7, 2024 03:17 PM

വടകര : (vatakara.truevisionnews.com ) ആടിനെ മേയ്ക്കാൻ കാനന ചോലയിൽ ഞാനും പോന്നോട്ടെ എന്ന ചന്ദ്രികയുടെ ചോദ്യത്തിന് നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ എന്ന് സ്നേഹത്തോടെ വിലക്കുന്ന കാമുകനാണ് മുൻ തലമുറയുടെ മാതൃകയെങ്കിൽ ഇന്ന് സ്നേഹത്തെ ചൂഷണം ചെയ്യുന്ന കാമുകന്മാർക്ക് മുന്നിൽ കാമുകിമാർ നിരന്തരം വഞ്ചിക്കപ്പെടു കയാണെന്ന് പ്രശസ്ത ഗാന രചയിതാവ് ഇ. വി. വത്സൻ അഭിപ്രായപ്പെട്ടു.

ബി. ഇ. എം എച്ച്. എസ്. എസ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. റൊണാൾഡ് വിൻസെന്റ്, മഹിജ കുമാരി സി. എസ്, എഡ്വെർഡ് പ്രശാന്ത്, അഭിഷേക്. കെ, ഹീര, സജില വിനോദ്, ഷൈനി ലാസർ എന്നിവർ സംസാരിച്ചു.

#Girlfriend #who #exploits #love #in #front #lovers #eVValsan

Next TV

Top Stories










News Roundup