---
title: "യുവത്വത്തെ വഞ്ചിച്ച കേന്ദ്ര ബജറ്റ്; വടകരയില്‍ ഡിവൈഎഫ്‌ഐ  പ്രതിഷേധം"
english_title: "dyfi proteset aganist union budget - in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24087/dyfi-proteset-aganist-union-budget-in-vatakara"
published_at: "2022-02-02T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa9684eace5_dyfi proteset.jpg"
keywords: []
---

# യുവത്വത്തെ വഞ്ചിച്ച കേന്ദ്ര ബജറ്റ്; വടകരയില്‍ ഡിവൈഎഫ്‌ഐ  പ്രതിഷേധം

> **Lead Summary:** **വടകര: **കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര: **കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട്) വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ വികേഷ് , എസ്എഫ്‌ഐ ഏരിയ സെക്രട്ടറി) അരുള്‍ ഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

രാജ്യത്തെ യുവതയുടെ സ്ഥിരം തൊഴില്‍ എന്ന സ്വപ്‌നങ്ങള്‍ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ്. കോവിഡ് കാലത്ത് കോടിക്കണക്കിന് ജനങ്ങള്‍ തൊഴില്‍ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി.

രാജ്യം ലോക പട്ടിണി സൂചികയില്‍ അവസാന സ്ഥാനങ്ങളിലേക്ക് പിന്‍തള്ളപ്പെട്ടു. ബിജെപി ഗവണ്മെന്റ് തീവ്രസ്വകാര്യവല്‍ക്കരണ നയങ്ങളുമായി മുതലാളിത്ത സൗഹൃദ നിലപാടിലേക്ക് കൂടുതല്‍ പോവുകയാണ്. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. കോര്‍പ്പറേറ്റ് ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും ലഭിക്കുന്ന ബിജെപിയുടെ പ്രത്യുപകാരം മാത്രമാണ് കേന്ദ്രബജറ്റിലൂടെ ദൃശ്യമാകുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24087/dyfi-proteset-aganist-union-budget-in-vatakara)