---
title: "#SDPI | കൈനാട്ടി മീത്തലങ്ങാടി ബീച്ച് റോഡ് ഉടൻ റീടാർ ചെയ്യുക; എസ് ഡി പി  ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു"
english_title: "#Retar #Kainatti #Meethalangadi #Beach #Road #immediately #SDPI #organized #protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240903/retar-kainatti-meethalangadi-beach-road-immediately-sdpi-organized-protest"
published_at: "2024-10-07T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703e6ea70c1d_sdpi.jpg"
keywords: []
---

# #SDPI | കൈനാട്ടി മീത്തലങ്ങാടി ബീച്ച് റോഡ് ഉടൻ റീടാർ ചെയ്യുക; എസ് ഡി പി  ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

> **Lead Summary:** **ചോറോട് : **കൈനാട്ടി മീത്തലങ്ങാടി ബീച്ച് റോഡ് വെട്ടി പൊളിച്ചത് ഉടൻ യാത്രായോഗ്യമക്കണമെന്ന് എസ് ഡി പി ഐ വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ റഹൂഫ് ചോറോട് പറഞ്ഞു.

## Article Content

**ചോറോട് : **കൈനാട്ടി മീത്തലങ്ങാടി ബീച്ച് റോഡ് വെട്ടി പൊളിച്ചത് ഉടൻ യാത്രായോഗ്യമക്കണമെന്ന് എസ് ഡി പി ഐ വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ റഹൂഫ് ചോറോട് പറഞ്ഞു.

ഹൈവേ വികസനത്തിന്റെ ഭാഗമായി വെട്ടി പൊളിച്ച കൈനാട്ടി ബീച്ച് റോഡ് ഉടൻ യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ ചോറോട് പഞ്ചായത്ത്‌ കമ്മിറ്റി കൈനാട്ടിയിൽ നടത്തിയ പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര ദേശത്തെ ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡാണിത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലീൽ വൈകിലശ്ശേരി അദ്യക്ഷത വഹിച്ചു.

പഞ്ചായത് സെക്രട്ടറി സിദ്ധീഖ് പള്ളിത്താഴ, സജീർ വള്ളിക്കാട്, ബഷീർ കെ കെ, സഫീർ വി പി, ശഹീം മീത്തലങ്ങാടി,ആസിഫ് ചോറോട്,നസീമ മീത്തലങ്ങാടി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240903/retar-kainatti-meethalangadi-beach-road-immediately-sdpi-organized-protest)