---
title: "ടി കെ ചന്ദ്രന്റെ വേര്‍പാടില്‍ കുറഞ്ഞാലിയോട്ട്  സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു"
english_title: " All party condolence meeting in kurinjaliyottu "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24092/all-party-condolence-meeting-in-kurinjaliyottu"
published_at: "2022-02-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa9de525fd4_manyath chandran photo.jpg"
keywords: []
---

# ടി കെ ചന്ദ്രന്റെ വേര്‍പാടില്‍ കുറഞ്ഞാലിയോട്ട്  സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

> **Lead Summary:** **ഓര്‍ക്കാട്ടേരി : **ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ ടി കെ ചന്ദ്രന്റെ അകാല വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. കുറഞ്ഞാലിയോട് പ്രദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ടി കെ ചന്ദ്രന്‍ ലൈബ്രറി പ്രസ്ഥാനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ചിരുന്നുവെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു.

## Article Content

**ഓര്‍ക്കാട്ടേരി : **ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ ടി കെ ചന്ദ്രന്റെ അകാല വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. കുറഞ്ഞാലിയോട് പ്രദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ടി കെ ചന്ദ്രന്‍ ലൈബ്രറി പ്രസ്ഥാനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ചിരുന്നുവെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു.

അനുശോചനത്തില്‍ വാര്‍ഡ് മെമ്പര്‍ പി കെ സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു എല്‍ ജെ ഡി ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍, മുന്‍ എം എല്‍ എ സി കെ നാണു, എല്‍ജെഡി സംസ്ഥാന സെക്രട്ടറിമാരായ എം കെ ഭാസ്‌കരന്‍ ,സലീം മടവൂര്‍, ജനപ്രതിനിധികളായ സൗമ്യ കെ പി, എന്‍ എം ബിജു വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇല്ലത്ത് ദാമോദരന്‍, പി കെ കുഞ്ഞിക്കണ്ണന്‍, എം കെ കുഞ്ഞിക്കണാരന്‍, എടയത്ത് ശ്രീധരന്‍, സി ഗോപാല കുറുപ്പ് ,പ്രകാശന്‍ കുനിയില്‍, റാഷിദ് മാസ്റ്റര്‍, സന്തോഷ് വേങ്ങോളി , ബേബി ബാലമ്പ്രത്ത്, രാമചന്ദ്രന്‍ മാസ്റ്റര്‍, ആര്‍ കെ നിഷ വിവിധ സ്ഥാപനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രതിനിധീകരിച്ച് രാജശ്രീ, രാധ ടീച്ചര്‍, കെ പി ബാലകൃഷ്ണന്‍, ചന്ദ്ര ങ്ങിയില്‍ രാജന്‍, കെ പി വിനോദന്‍, പത്മനാഭന്‍ ആയാടത്തില്‍, കെ എം ബാലകൃഷ്ണന്‍, എം എം ബിജു, പി പി റഷീദ്, ഒ മഹേഷ്, കെ കെ ദിവാകരന്‍ മാസ്റ്റര്‍, സി ബാബു, ശീജേഷ് നാഗപ്പള്ളി, പിടികെ സുരേഷ് ബാബു, പിഎംനാണു, ജോഷി എസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24092/all-party-condolence-meeting-in-kurinjaliyottu)