---
title: "#SDPI | ഹൈവേയില്‍ പരക്കെ കുഴികള്‍; റോഡ് ഉപരോധിച്ച് എസ്ഡിപിഐ"
english_title: "#Widespread #potholes #highway #Road #blockade #SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241091/widespread-potholes-highway-road-blockade-sdpi"
published_at: "2024-10-08T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704fac17d7a1_vatakara.jpg"
keywords: []
---

# #SDPI | ഹൈവേയില്‍ പരക്കെ കുഴികള്‍; റോഡ് ഉപരോധിച്ച് എസ്ഡിപിഐ

> **Lead Summary:** **വടകര : **നാഷണൽ ഹൈവേയിൽ കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും റോഡിലെ കുഴികൾ നികത്താൻ തയ്യാറാവാത്ത വാഗാഡ് കമ്പനിയുടെയും അധികാരികളുടെയും ധിക്കാരത്തിനെതിരെ എസ് ഡി പി ഐ തെരുവത്ത് ഹൈവേയിൽ റോഡ് ഉപരോധിച്ചു.

## Article Content

**വടകര : **നാഷണൽ ഹൈവേയിൽ കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും റോഡിലെ കുഴികൾ നികത്താൻ തയ്യാറാവാത്ത വാഗാഡ് കമ്പനിയുടെയും അധികാരികളുടെയും ധിക്കാരത്തിനെതിരെ എസ് ഡി പി ഐ തെരുവത്ത് ഹൈവേയിൽ റോഡ് ഉപരോധിച്ചു.

രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം രണ്ട് മണി വരെ നീണ്ടു നിന്ന്,തത്കാലികമായി റോഡ് നന്നാക്കുന്നത് വരെ സമരം തുടരുകയാണ് ഉണ്ടായത്.

പൂർണ്ണമായ രീതിയിൽ കുഴികൾ നികത്തിയില്ലങ്കിൽ സമരം തുടരുമെന്ന് എസ് ഡി പി ഐ നേതാക്കൾ പറഞ്ഞു.

മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ, സെക്രട്ടറി നിസാം പുത്തൂർ, ഉനൈസ് ഒഞ്ചിയം, സവാദ് വടകര, റഹീസ് പി സി, ഫൈസൽ വള്ളിക്കാട്,യഹ്യ മാങ്ങാട്ട് പാറ , ഹാഷിദ്, സാജിദ് കെ വി പി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241091/widespread-potholes-highway-road-blockade-sdpi)