---
title: "മുസ്ലീം ലീഗ് നേതാവ് പി ശാദുലി അന്തരിച്ചു"
english_title: "leeg leader p saduli obit nadapuram "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24112/leeg-leader-p-saduli-obit-nadapuram"
published_at: "2022-02-02T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fabfa7c41fd_p saduli .jpg"
keywords: []
---

# മുസ്ലീം ലീഗ് നേതാവ് പി ശാദുലി അന്തരിച്ചു

> **Lead Summary:** നാദാപുരം: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി ശാദുലി അന്തരിച്ചു. രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം.

## Article Content

നാദാപുരം: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി ശാദുലി അന്തരിച്ചു. രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം.

എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പി ശാദുലി ജില്ലയിലെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവായിരുന്നു. ദീര്‍ഘകാലം  വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.  

1991ല്‍ നാദാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായ എ.പി കലന്തന്‍ മുസ്ലിയാര്‍ എന്ന കാദര്‍ മുസ്ലിയാരായിരുന്നു പിതാവ് ഭാര്യ: സഫിയ ശാദുലി, മക്കള്‍: മുനീര്‍, അബ്ദുല്‍കരീം, അഷ്‌റഫ്, സാബിറ, സാജിത, സൗദ.തസീറ....

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24112/leeg-leader-p-saduli-obit-nadapuram)