---
title: "#Award | കെകെ രാഘവൻ പുരസ്കാരം ജി സുധാകരന് സമ്മാനിച്ചു."
english_title: " #KK #Raghavan #presented #award #GSudhakaran."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241138/kk-raghavan-presented-award-gsudhakaran"
published_at: "2024-10-08T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705394d5da9b_award.jpg"
keywords: []
---

# #Award | കെകെ രാഘവൻ പുരസ്കാരം ജി സുധാകരന് സമ്മാനിച്ചു.

> **Lead Summary:** **വടകര:[** വടകര മുന്‍സിപ്പല്‍ ചെയര്‍മാനും പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ കെ രാഘവന്റെ സ്മരണക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ആറാമത് പുരസ്‌കാരം മുൻമന്ത്രി ജി സുധാകരന് സമ്മാനിച്ചു.

## Article Content

**വടകര:[** വടകര മുന്‍സിപ്പല്‍ ചെയര്‍മാനും പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ കെ രാഘവന്റെ സ്മരണക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ആറാമത് പുരസ്‌കാരം മുൻമന്ത്രി ജി സുധാകരന് സമ്മാനിച്ചു.

സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നടത്തി. ടൗണ്‍ഹാളില്‍ കെ കെ രാഘവൻ അനുസ്മരണവും അവാർഡ് ദാനവും ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.

മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. 'ദേശീയതയും ജനാധിപത്യവും വര്‍ത്തമാനകാല ഇന്ത്യയില്‍' എന്ന വിഷയത്തില്‍ സുനിൽ പി ഇളയിടം സ്മാരക പ്രഭാഷണം നടത്തി.

മുൻ മന്ത്രി സി കെ നാണു, എം കെ ഭാസ്കരൻ, കെ കെ കൃഷ്ണൻ, ഇ പി ദാമോദരൻ, അഡ്വ. സി വിനോദൻ, സി കുമാരൻ,

എടയത്ത് ശ്രീധരൻ, പി പി രാജൻ, വിമല കളത്തിൽ, പ്രസാദ് വിലങ്ങിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241138/kk-raghavan-presented-award-gsudhakaran)