---
title: "#cpim | 'വടകര- ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണം'; നാടിന്റെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം"
english_title: "#Vadakara #Chelakad #road #upgrade #should #start #immediately #CPIM #Ponmari #local #meeting #discussing #developments"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241243/vadakara-chelakad-road-upgrade-should-start-immediately-cpim-ponmari-local-meeting-discussing-developments"
published_at: "2024-10-09T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67060d6e1b99b_cpim.jpg"
keywords: []
---

# #cpim | 'വടകര- ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണം'; നാടിന്റെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം

> **Lead Summary:** **വടകര: **ജനകീയ പ്രശ്‌നങ്ങൾ ചർച്ച് ചെയ്‌ത്‌ സി.പി.ഐ.എം ലോക്കൽ സമ്മേളനങ്ങൾ. വടകര-ചേലക്കാട് റോഡ് നവീകരണം ഉടൻ തുടങ്ങണമെന്ന് സി.പി.ഐ.എം പൊൻമേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര: **ജനകീയ പ്രശ്‌നങ്ങൾ ചർച്ച് ചെയ്‌ത്‌ സി.പി.ഐ.എം ലോക്കൽ സമ്മേളനങ്ങൾ. വടകര-ചേലക്കാട് റോഡ് നവീകരണം ഉടൻ തുടങ്ങണമെന്ന് സി.പി.ഐ.എം പൊൻമേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ഇന്നലെ പറയത്ത് ടി.കെ കുമാരൻ, പൊയ്യിൽ കൃഷ്ണൻ നഗറിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി.എം വിനോദൻ, ടി സജിത്ത്, കെ.ആതിര തുടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി.പി ദാമോദരൻ സെക്രട്ടറിയായി 13 അംഗ പുതിയ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241243/vadakara-chelakad-road-upgrade-should-start-immediately-cpim-ponmari-local-meeting-discussing-developments)