---
title: "#SDPI | മുദ്ര പേപ്പർ ലഭ്യതക്കുറവ്; പരിഹാരം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ച് എസ്ഡിപിഐ "
english_title: "#Lack #availability #seal #paper #SDPI #filed #petition #seeking #resolution"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241503/lack-availability-seal-paper-sdpi-filed-petition-seeking-resolution"
published_at: "2024-10-10T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67075ec55fe63_WhatsApp_Image_2024-10-10_at_10.22.54_AM.jpeg"
keywords: []
---

# #SDPI | മുദ്ര പേപ്പർ ലഭ്യതക്കുറവ്; പരിഹാരം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ച് എസ്ഡിപിഐ 

> **Lead Summary:** **വടകര : **500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പർ ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടകര ആർഡിഒ ശ്യാമിൻ സെബാസ്റ്റ്യന് എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം സമർപ്പിച്ചു.

## Article Content

**വടകര : **500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പർ ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടകര ആർഡിഒ ശ്യാമിൻ സെബാസ്റ്റ്യന് എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം സമർപ്പിച്ചു.

ചെറിയ തുകയുടെ മുദ്ര പേപ്പർ ഇല്ലാത്തത് കാരണം സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്.

മുദ്ര പേപ്പർ നിർബന്ധമായും ആവശ്യമുള്ളവർ വലിയ തുക കൊടുത്തു വാങ്ങേണ്ടി വരുമ്പോൾ വൻ സാമ്പത്തിക നഷ്ടമാണ് ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഇത് പരിഹരിക്കാൻ വില കുറഞ്ഞ മുദ്ര പേപ്പറുകൾ ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം സെക്രട്ടറി സജീർ വള്ളിക്കാട്, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് കെ പി, അശ്കർ ടി വടകര, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241503/lack-availability-seal-paper-sdpi-filed-petition-seeking-resolution)