---
title: " #artsfestival | വിജയത്തിനായി; വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു "
english_title: "#Vadakara #sub #district #formed #welcome #committee #school #arts #festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241515/vadakara-sub-district-formed-welcome-committee-school-arts-festival"
published_at: "2024-10-10T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670765611c761_art_festival.jpg"
keywords: []
---

#  #artsfestival | വിജയത്തിനായി; വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** **വടകര:**നവംബർ 6 മുതൽ 9 വരെ തീയതികളിൽ വടകരയിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**വടകര:**നവംബർ 6 മുതൽ 9 വരെ തീയതികളിൽ വടകരയിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം രൂപീകരണയോഗം മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പ്രേമകുമാരി വനമാലി അധ്യക്ഷത വഹിച്ചു.

എ. ഇ. ഓ സുനിൽ വി.കെ, സജിത. കെ, നഗരസഭാംഗം അസീസ് മാസ്റ്റർ, വിനോദ്. വി.വി,മുഹമ്മദ് റഫീഖ്, മിത്തു (ഡയറ്റ് ), റൊണാൾഡ് വിൻസെന്റ്, ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപാലം എന്നിവർ സംസാരിച്ചു.

നഗരത്തിലെ ബി എം ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ എട്ടോളം വേദികളിലാണ് കലോത്സവ പരിപാടികൾ അരങ്ങേറുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241515/vadakara-sub-district-formed-welcome-committee-school-arts-festival)