---
title: "#ParcoHospital | ലോക മാനസികാരോ​ഗ്യ ദിനം; ബോധവൽക്കരണ ക്ലാസും പരിപാടിയും സംഘടിപ്പിച്ച് പാർകോ ഹോസ്പിറ്റൽ "
english_title: "#World #Mental #Health #Day #Parco #Hospital #organized #awareness #class #program"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241646/world-mental-health-day-parco-hospital-organized-awareness-class-program"
published_at: "2024-10-10T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707db6bbd88a_parco_hos[pital.jpg"
keywords: []
---

# #ParcoHospital | ലോക മാനസികാരോ​ഗ്യ ദിനം; ബോധവൽക്കരണ ക്ലാസും പരിപാടിയും സംഘടിപ്പിച്ച് പാർകോ ഹോസ്പിറ്റൽ 

> **Lead Summary:** **വടകര: **ഒക്ടോബർ 10 ലോകമാനസികാരോ​ഗ്യ ദിനത്തിന്റെ ഭാ​ഗമായി പാർകോ ഹോസ്പിറ്റലിൽ ബോധവൽക്കരണ ക്ലാസും പരിപാടിയും സംഘടിപ്പിച്ചു.

## Article Content

**വടകര: **ഒക്ടോബർ 10 ലോകമാനസികാരോ​ഗ്യ ദിനത്തിന്റെ ഭാ​ഗമായി പാർകോ ഹോസ്പിറ്റലിൽ ബോധവൽക്കരണ ക്ലാസും പരിപാടിയും സംഘടിപ്പിച്ചു.

വടകര റവന്യൂ ഡിവിഷണൽ ഓഫീസറും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ ഷാമിൻ സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പാർകോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ. നസീർ പി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി ഷാലിമ, നിയോനാറ്റോളജിസ്റ്റ് ഡോ. നൗഷീദ് അനി, ​സീനിയർ ഗൈനകോളജിസ്റ്റ് കൽപ്പന ജി, നേഴ്സിം​ഗ് സൂപ്രണ്ട് ആർ യു രജിത എന്നിവർ സംസാരിച്ചു.

വടകര ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ നൂറോളം എൻഎസ്എസ് വളണ്ടിയർമാർ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.

സുംബ ഇൻസ്ട്രക്ടർ രേവതി ആർ രതീഷിന്റെ പ്രത്യേക ട്രെയിനിം​ഗ് സെഷൻ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241646/world-mental-health-day-parco-hospital-organized-awareness-class-program)