---
title: "#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; ഒരാൾ കൂടി പിടിയിൽ"
english_title: "#incident #where #money #documents #stolen #from #car #native #Vadakara #One #more #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241662/incident-where-money-documents-stolen-from-car-native-vadakara-one-more-arrested"
published_at: "2024-10-10T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707e8845faac_WhatsApp_Image_2024-10-10_at_8.01.36_PM.jpeg"
keywords: []
---

# #arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; ഒരാൾ കൂടി പിടിയിൽ

> **Lead Summary:** **വടകര:**വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.

## Article Content

**വടകര:**വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.

എലത്തൂർ അക്കരകത്ത് മുഹമ്മദ് സൈഫാണ് പിടിയിലായത്.

മൂന്ന് ദിവസം മുൻപ് വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.

കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ് മുതലായ വിലകൂടിയ രേഖകളും ഒരു സംഘം മോഷ്ടിക്കുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്കകം വെസ്റ്റ്ഹിൽ സ്വദേശി സൂരജും രണ്ട് കുട്ടികളും വെള്ളയിൽ പോലിസിൻ്റെ പിടിയിലായിരുന്നു.

പിടികൂടിയ പ്രതികളിൽ നിന്നും കൂടാതെ സംഭവ സ്ഥലത്തെ ആളുകളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് മുഹമ്മദ് സൈഫ് പിടിയിലായത്.

പ്രതി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പിടിച്ചുപറി കേസിലെ പ്രതിയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241662/incident-where-money-documents-stolen-from-car-native-vadakara-one-more-arrested)