---
title: "അഴിയൂരില്‍ തൊഴിലുറപ്പ്  തൊഴിലാളികളുടെ സംഗമങ്ങള്‍ സംഘടിപ്പിച്ചു"
english_title: "thozhilurappu thozhilali sangamam in aziyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24169/thozhilurappu-thozhilali-sangamam-in-aziyoor"
published_at: "2022-02-03T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb6b47b204c_azhiyoor panhayath.jpg"
keywords: []
---

# അഴിയൂരില്‍ തൊഴിലുറപ്പ്  തൊഴിലാളികളുടെ സംഗമങ്ങള്‍ സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ അഭാവം കാരണം പ്രവര്‍ത്തനങ്ങള്‍ കുറവായ രണ്ട്, പതിനെട്ട് വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു.

## Article Content

**അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ അഭാവം കാരണം പ്രവര്‍ത്തനങ്ങള്‍ കുറവായ രണ്ട്, പതിനെട്ട് വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു.

മഴക്കുഴി നിര്‍മ്മാണം, പൊതുസ്ഥല ഭൂവികസനം, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, അസോള ടാങ്ക് നിര്‍മാണം ,വര്‍ക്ക് ഷെഡ് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി കൂടുതല്‍ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരാന്‍ സംഗമം തീരുമാനിച്ചു. രണ്ടാം വാര്‍ഡില്‍ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍ സാജിദ് നെല്ലോളി, സി ഡി എസ് മെമ്പര്‍ കെ ടി കെ അനിത, തൊഴിലുറപ്പ് അക്കൗണ്ട്ന്റ് വിജിഷ, തൊഴിലുറപ്പ് മേറ്റ് പ്രേമലത എന്നിവര്‍ സംസാരിച്ചു.

പതിനെട്ടാം വാര്‍ഡില്‍ നടന്ന തൊഴിലാളി സംഗമത്തില്‍ വാര്‍ഡ് മെമ്പര്‍ സീനത്ത് ബഷീര്‍, അസിസ്റ്റന്റ് സെക്രട്ടറി പി ജ്യോതിഷ്, വി ഇ ഒ .കെ ഭജീഷ് ,അക്രഡിറ്റഡ് എഞ്ചിനീയര്‍ അര്‍ഷിന,തൊഴിലുറപ്പ് മേറ്റ് സുശീല എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി പിന്നോക്കം നില്‍ക്കുന്ന വാര്‍ഡുകളില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനുവേണ്ടിയാണ് സംഗമങ്ങള്‍ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24169/thozhilurappu-thozhilali-sangamam-in-aziyoor)