---
title: "#shoppingcomplex | അഭിമാ​ന പ​ദ്ധ​തി; വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു"
english_title: "#Vadakara #Municipality #preparing #inaugurate #office #cum #shopping #complex #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241777/vadakara-municipality-preparing-inaugurate-office-cum-shopping-complex-building"
published_at: "2024-10-11T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708ba01aaedd_shoping_complex.jpg"
keywords: []
---

# #shoppingcomplex | അഭിമാ​ന പ​ദ്ധ​തി; വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

> **Lead Summary:** **വടകര: **വടകര നഗരസഭയുടെ അഭിമാന പദ്ധതിയായ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ‌് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാകുന്നു.

## Article Content

**വടകര: **വടകര നഗരസഭയുടെ അഭിമാന പദ്ധതിയായ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ‌് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാകുന്നു.

ഇലക്ട്രിഫിക്കേഷൻ ഫയർ വർക്കുകൾ, ഇലക്ട്രോണിക്‌സ് ഇൻ്റീരിയൽ പ്രവർത്തികൾ എന്നിവ അന്തിമ ഘട്ടത്തിൽ.

നെറ്റ് സീറോ കാർബൺ പദ്ധതിക്ക് അനുസൃതമായി ഗ്രീനറി സംവിധാനത്തിൽ യാർഡ് നിർമിക്കുന്ന പ്രവർത്തി ബാക്കിയുണ്ട്. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി നവംബറി ൽ കെട്ടിടം നാടിന് സമർപ്പിക്കാനാണ് നഗരസഭയുടെ ലക്ഷ്യം.

നഗരസഭ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെ.യു.ആർ.ഡി.എഫ്.സി നിന്ന് ഒമ്പതു കോടി 16 ലക്ഷം രൂപ വായ്‌പ ലഭ്യമാക്കിയാണ് 7212.62 മീറ്റർ സ്ക്വയർ വിസ്തൃതിയിൽ കെട്ടിടം നിർമി ച്ചത്.

ഷോപ്പിങ് കോപ്ലക്‌സ് കെട്ടിടത്തിൽ ആകെ 53 കടമുറികളാണുള്ളത്. ഇതിൽ 14 എണ്ണം ലേലത്തിൽ പോയി. 39 കടമുറികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

കടമുറികൾ കഴിഞ്ഞ് ബാക്കി ഭാഗം നഗരസഭ ഓഫിസായും പ്രവർത്തിക്കും.

ഓഫീസിനും വ്യാപാര സമുച്ചയത്തിനും അഗ്നി ബാധയിൽനിന്നുള്ള രക്ഷക്കായി വൈറ്റ് റൈസർ സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241777/vadakara-municipality-preparing-inaugurate-office-cum-shopping-complex-building)