---
title: "#MidtownLionsClub | നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ്  വടകര"
english_title: "#Midtown #Lions #Club #Vadakara #distributed #study #materials #nursery #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241871/midtown-lions-club-vadakara-distributed-study-materials-nursery-students"
published_at: "2024-10-11T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670903b478fff_midtown.jpg"
keywords: []
---

# #MidtownLionsClub | നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ്  വടകര

> **Lead Summary:** **മണിയൂർ :**കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ് വടകര.

## Article Content

**മണിയൂർ :**കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ് വടകര.

ചടങ്ങിൽ ലയേൺസ് ക്ലബ്ബ് വടകരയുടെ ഖജാൻജി പ്രവീൺ, കരുവഞ്ചേരി യു പി സ്കൂൾ നഴ്സറി ടീച്ചർ വിജിന രാധന് പഠനോപകരണങ്ങൾ കൈമാറി.

ലയേൺസ് ക്ലബ്ബ് വടകരയുടെ പ്രസിഡന്റ് ദേവിദാസ് അധ്യക്ഷത വഹിച്ചു.

നഫീസ.സി.വി ( HM കരുവഞ്ചേരി യു പി സ്കൂൾ ) സ്വാഗതം പറഞ്ഞു.

കെ. കെ ഷൈജു (PTA പ്രസിഡന്റ് ),ഒ.സുരേഷ് ബാബു, അക്ഷയ് മാസ്റ്റർ,എ എം രമേശ്, പി എം പവിത്രൻ,സുനീർ മാസ്റ്റർ, രജീഷ് എന്നിവർ ആശംസപ്രസംഗം നടത്തി. വിജിന ടീച്ചർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241871/midtown-lions-club-vadakara-distributed-study-materials-nursery-students)