#NationalPostalDay | വിദ്യാർത്ഥികൾ കത്തെഴുതി; ദേശീയ പോസ്റ്റൽ ദിനാചരണം സംഘടിപ്പിച്ച് കാപ്പാട് ഡിവിഷൻ വികസനസമിതി

#NationalPostalDay | വിദ്യാർത്ഥികൾ കത്തെഴുതി; ദേശീയ പോസ്റ്റൽ ദിനാചരണം സംഘടിപ്പിച്ച് കാപ്പാട് ഡിവിഷൻ വികസനസമിതി
Oct 11, 2024 04:31 PM | By Jain Rosviya

ചേമഞ്ചേരി : (vatakara.truevisionnews.com)പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പോസ്റ്റൽ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റാഫീസിൽ നടന്നു.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻകോയ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചേമഞ്ചേരിസബ് പോസ്റ്റ്‌ മാസ്റ്റർ പി. രവി,റിട്ടേർഡ് ജീവനക്കാരായ പി മാധവൻ, പി. രാമചന്ദ്രൻ വി.അശോകൻ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കെയിൽ പൊന്നാടയണിയിച്ചു ആദരിച്ചു.

ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ഹാരിസ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് മെമ്പർ ഷീബ ശ്രീധരൻ, പഞ്ചായത്ത്‌ മെമ്പർ ടി. സുധ, മൻസൂർകളത്തിൽ എ കെ. അതുൽ രാജ് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ബ്ലിറ്റ്സ്,കാപ്പാട് ജി എം യു പി സ്കൂൾ എ ച്ച് എം. പിപി. സതീഷ് കുമാർ, പി. രവി വി അശോകൻ എന്നിവർ സംസാരിച്ചു. 

വി കെ റാഫി നന്ദി പറഞ്ഞു കാപ്പാട് ജിഎംയുപി സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ചു.

തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷ പദ്ധതികൾ, ഗ്രാമീണ ഇൻഷുറൻസ്, പിൻ കോഡ് ഉപയോഗിച്ച് കത്തുകൾ തരം തിരിക്കൽ, രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ്‌,സർവീസ്, പോസ്റ്റൽ ബാങ്കിംഗ് പെയ്മെന്റ്, മേൽവിലാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളെ പറ്റി പോസ്റ്റ്‌ ഓഫീസ് ജീവനക്കാരായ ഇ പി. അശ്വതി, ടി കെ നൗഫൽ, കെ കെ ഷികിജിത്ത് എന്നിവർവിശദീകരിച്ചു കൊടുത്തു.

കത്തിടപാടുകൾ കുറഞ്ഞ കാലത്ത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി വിദ്യാർത്ഥികളോടപ്പം അധ്യാപകരായ സി.അനുശ്രീ ബി. പൂർണിമ എന്നിവർ നേതൃത്വം നൽകി.

  വിദ്യാർത്ഥികൾ കൂട്ടുകാർക്കു കത്തെഴുതി പോസ്റ്റ്‌ ചെയ്തു

#Students #wrote #letters #Kappad #Division #Development #Committee #organized #National #Postal #Day

Next TV

Related Stories
#MidtownLionsClub | നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ്  വടകര

Oct 11, 2024 04:22 PM

#MidtownLionsClub | നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മിഡ്‌ ടൗൺ ലയേൺസ് ക്ലബ് വടകര

ചടങ്ങിൽ ലയേൺസ് ക്ലബ്ബ് വടകരയുടെ ഖജാൻജി പ്രവീൺ, കരുവഞ്ചേരി യു പി സ്കൂൾ നഴ്സറി ടീച്ചർ വിജിന രാധന് പഠനോപകരണങ്ങൾ...

Read More >>
#KRajan | ഭൂമി തരം മാറ്റം; അപേക്ഷകളിൽമേൽ സമയബന്ധിതമായി തീർപ്പു  കൽപ്പിക്കും -റവന്യൂ  മന്ത്രി  കെ രാജൻ

Oct 11, 2024 03:40 PM

#KRajan | ഭൂമി തരം മാറ്റം; അപേക്ഷകളിൽമേൽ സമയബന്ധിതമായി തീർപ്പു കൽപ്പിക്കും -റവന്യൂ മന്ത്രി കെ രാജൻ

കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 11, 2024 03:33 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#PARCO  | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയ

Oct 11, 2024 02:10 PM

#PARCO | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയ

ലോകോത്തര ബ്രാൻഡുകളുടെ കണ്ണടകളും കോൺടാക്ട് ലെൻസുകളും പാർകോ ഓപ്റ്റിക്കൽസിൽ...

Read More >>
#goldfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

Oct 11, 2024 01:46 PM

#goldfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

15 കിലോ 850 ഗ്രാം സ്വർണമാണ് ഇതേവരെ കണ്ടെടുത്തത്. ബാക്കി സ്വർണം കൂടി കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 11, 2024 01:23 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










News Roundup