---
title: "#BRMShafir | നെഹ്റു കുടുംബം ആർ എസ് എസുമായി സന്ധി ചേർന്നിട്ടില്ല -ബി.ആർ.എം ഷഫീർ "
english_title: "#Nehru #family #not #allied #with #RSS #BRMShafir"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242043/nehru-family-not-allied-with-rss-brmshafir"
published_at: "2024-10-12T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a173b3c562_BRMSHAFIR.jpg"
keywords: []
---

# #BRMShafir | നെഹ്റു കുടുംബം ആർ എസ് എസുമായി സന്ധി ചേർന്നിട്ടില്ല -ബി.ആർ.എം ഷഫീർ 

> **Lead Summary:** **വടകര: **ആർ.എസ്.എസുമായി നെഹ്റു കുടുംബം ഒരിക്കലും സന്ധി ചേർന്നിട്ടില്ലെന്ന് കെ.പി.സി.സി സെക്രട്ടറി ബി. ആർ.എം ഷഫീർ പറഞ്ഞു.

## Article Content

**വടകര: **ആർ.എസ്.എസുമായി നെഹ്റു കുടുംബം ഒരിക്കലും സന്ധി ചേർന്നിട്ടില്ലെന്ന് കെ.പി.സി.സി സെക്രട്ടറി ബി. ആർ.എം ഷഫീർ പറഞ്ഞു.

കോൺഗ്രസിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ് എസുമായി സന്ധിചേർന്നതിന് തെളിവാണ് എ.ഡി.ജി.പിയുടെ നടപടിയെന്ന് ആയഞ്ചേരിയിൽ നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

എൽ. ഡി. എഫിൻ്റെ ഭരണത്തിൽ പാവപ്പെട്ടവനോ തൊഴിലാളിക്കോ ഗുണമില്ലെന്നും രാജാവിൻറെ കുടുംബത്തിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ബംഗാളിലെ അനുഭവ വരും മണ്ഡലം പ്രസിഡൻ്റ് കണ്ണോത്ത് ദാമോദരൻ അധ്യക്ഷതവഹിച്ചു.

ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഉരത്ത്, പഞ്ചായത്ത് പ്രസിഡൻ്റ് എൻ ഹമീദ്, കെ. പി ദേവാനാന്ദൻ, മുഹമ്മദ് യൂനുസ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242043/nehru-family-not-allied-with-rss-brmshafir)