---
title: "കേന്ദ്ര ബഡ്ജറ്റ് തൊഴിലാളികളോടുള്ള വെല്ലുവിളിയെന്ന്  ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍"
english_title: " That the central budget is a challenge to workers Janata Construction & General Workers' Union"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24221/that-the-central-budget-is-a-challenge-to-workers-janata-construction-general-workers-union"
published_at: "2022-02-03T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fba2d526072_hms photo.jpg"
keywords: []
---

# കേന്ദ്ര ബഡ്ജറ്റ് തൊഴിലാളികളോടുള്ള വെല്ലുവിളിയെന്ന്  ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

> **Lead Summary:** **വടകര: ** കേന്ദ്ര ബഡ്ജറ്റ് തൊഴിലാളികളോടുള്ള വെല്ലുവിളിയും തൊഴിലാളിദ്രോഹവുമെന്ന് ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അഭിപ്രായപ്പെട്ടു. ബഡ്ജറ്റിനെതിരെ എല്ലാ വിഭാഗം ജനങ്ങളും കൂട്ടായി പ്രതികരിക്കണമെന്ന് ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എച്ച് എംഎസ്) ആവശ്യപ്പെട്ടു.

## Article Content

**വടകര: ** കേന്ദ്ര ബഡ്ജറ്റ് തൊഴിലാളികളോടുള്ള വെല്ലുവിളിയും തൊഴിലാളിദ്രോഹവുമെന്ന് ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അഭിപ്രായപ്പെട്ടു. ബഡ്ജറ്റിനെതിരെ എല്ലാ വിഭാഗം ജനങ്ങളും കൂട്ടായി പ്രതികരിക്കണമെന്ന് ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എച്ച് എംഎസ്) ആവശ്യപ്പെട്ടു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.കെ കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഒ.പി ശങ്കരന്‍, എ. രാമചന്ദ്രന്‍ ഐ.എ റപ്പായി, കരുവാംകണ്ടി ബാലന്‍, എം.പി ശിവാനന്ദന്‍, അഡ്വ. ആര്‍.എന്‍ രഞജിത്ത് എന്നിവര്‍ സംസാരിച്ചു. സബ്‌സിഡി വെട്ടിച്ചുരുക്കുക വഴി സാധാരണക്കാരുടെയും കര്‍ഷകരുടെയും വയറ്റത്തടിക്കുന്ന ബഡ്ജറ്റ് 202l 22 സാമ്പത്തിക വര്‍ഷം 98000 കോടി രൂപ മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം 2022 23ല്‍ 73000 കോടി രൂപയാക്കി വെട്ടിക്കുറച്ചത് ആ മേഖലയിലെ 25000 കോടി രൂപയുടെ തൊഴിലവസരം വെട്ടിച്ചുരുക്കുന്നു. നേരത്തെ തന്നെ 20000 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശികയാണ്.

കേരളത്തിന് കിട്ടാനുള്ള 25000 കോടി രൂപയുടെ GST വരുമാന നഷ്ട്ം കുടിശ്ശിക ഈ വര്‍ഷവും കൊടുക്കില്ലെന്ന് വ്യക്തമാക്കുക വഴി സംസ്ഥാനത്തെ കൂടുതല്‍ ഞരുക്കാന്‍ ഉദ്ദേശിക്കുന്നു. പെട്രോളിന്റെ സബ്‌സിഡി വെട്ടിച്ചുരുക്കുക വഴി വില വര്‍ദ്ധനവ് ക്ഷണിച്ചു വരുത്തും. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വന്‍ വിലവര്‍ദ്ധനവ് ക്ഷണിച്ചു വരുത്തും.

സമരം ചെയ്ത കര്‍ഷകര്‍ക്ക് നാമമാത്രമായ താങ്ങുവിലയും സബ്‌സിഡി രഹിത രാസവളവുമാണ് പാരിതോഷികം. സ്ത്രീ ശാക്തികരണത്തിനൊ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊ ബഡ്ജറ്റ് ഒന്നും പറയുന്നില്ല. -എച്ച് എംഎസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24221/that-the-central-budget-is-a-challenge-to-workers-janata-construction-general-workers-union)