---
title: "#tribute | അനുസ്മരണം;  ഒക്ടോബർ 15 ന് കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടേയും ചരമവാർഷികം ആചരിക്കും "
english_title: "#commemoration #tribute #KMKrishnan #TPMussa #15th #October"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242231/commemoration-tribute-kmkrishnan-tpmussa-15th-october"
published_at: "2024-10-13T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b6396287bf_cpi.jpg"
keywords: []
---

# #tribute | അനുസ്മരണം;  ഒക്ടോബർ 15 ന് കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടേയും ചരമവാർഷികം ആചരിക്കും 

> **Lead Summary:** **ഓർക്കാട്ടേരി : ** പ്രമുഖ സി പി ഐ നേതാക്കളായിരുന്ന കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടേയും ചരമവാർഷികം ഒക്ടോബർ 15 ന് കാർത്തിക പള്ളിയിൽ ആചരിക്കുന്നു.

## Article Content

**ഓർക്കാട്ടേരി : ** പ്രമുഖ സി പി ഐ നേതാക്കളായിരുന്ന കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടേയും ചരമവാർഷികം ഒക്ടോബർ 15 ന് കാർത്തിക പള്ളിയിൽ ആചരിക്കുന്നു.

കാലത്ത് 7 മണിക്ക് കെ എം കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. 8 മണിക്ക് ടി പി മൂസ്സ യുടെ വസതിയിൽ അനുസ്മരണം യോഗം സംഘടിപ്പിക്കും.

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ യോഗത്തിൽ പ്രസംഗിക്കും. വൈകീട്ട് 5 മണിക്ക് കുറിഞ്ഞാലിയോട് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.

ഷഫീർ കീഴ്ശേരി, പി സുരേഷ് ബാബു, ആർ സത്യൻ എൻ എം ബിജു പ്രസംഗിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242231/commemoration-tribute-kmkrishnan-tpmussa-15th-october)