---
title: "#MegaMedicalCamp  | സുനിൽ മുതുവനയെ ആദരിച്ചു; വ്യാപാരി വ്യവസായി ഏകോപന സമിതി മെഗാ മെഡിക്കൽ ക്യാമ്പ്"
english_title: "#SunilMutuvana #honored #Traders #Industrial #Coordinating #Committee #Mega #Medical #Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242304/sunilmutuvana-honored-traders-industrial-coordinating-committee-mega-medical-camp"
published_at: "2024-10-13T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bad4323660_vatakara.jpg"
keywords: []
---

# #MegaMedicalCamp  | സുനിൽ മുതുവനയെ ആദരിച്ചു; വ്യാപാരി വ്യവസായി ഏകോപന സമിതി മെഗാ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** **വടകര :** വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റും മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് എംഎൽഎ കെ രാമ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വടകര :** വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റും മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് എംഎൽഎ കെ രാമ ഉദ്ഘാടനം നിർവഹിച്ചു.

പി എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജലീൽ സ്വാഗതവും വടകര സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ 'വീൽചെയർ വിതരണ ഉദ്ഘാടനവും നിർവഹിച്ചു. ജീവകാരുണ്യ മേഖലയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സുനിൽ മുതുവനയെ ചടങ്ങിൽ കെ കെ രമ ആദരിച്ചു.

സ്വന്തം കുടുംബങ്ങളെ പോലും നോക്കാൻ സമയമില്ലാത്ത കാലത്ത് പാവപ്പെട്ട രോഗികൾക്ക് വേണ്ടി നന്മകൾ മാത്രം ചെയ്യുന്ന സുനിൽ മുതുവനമാതൃക തന്നെയെന്ന് എംഎൽഎ പറഞ്ഞു.

ഹാരിസ് ജയരാജ് മണ്ഡലം സെക്രട്ടറി വ്യാപാരി വ്യാവസായി വടകരകൗൺസിലർ മാരായ പ്രതീഷൻ ,പ്രേമാകുമാരി എന്നിവർ ആശംസകൾ നേർന്നു.

എം പി ഗോപി നന്ദിയും പറഞ്ഞുജനറൽ മെഡിസിൻ കണ്ണ് വിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജി ചർമരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായി 200ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തുസൗജന്യ മരുന്ന് വിതരണവും നടത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242304/sunilmutuvana-honored-traders-industrial-coordinating-committee-mega-medical-camp)