---
title: "ദേശീയ പാത വികസനം ; നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ വ്യാപാരികളുടെ ലിസ്റ്റില്‍ നിന്നും 70 ശതമാനം പുറത്ത്"
english_title: "Irregularities in the number of traders collected by the land acquisition authorities in the Vadakara region in connection with the development of the National Highways."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24241/irregularities-in-the-number-of-traders-collected-by-the-land-acquisition-authorities-in-the-vadakara-region-in-connection-with-the-development-of-the-national-highways"
published_at: "2022-02-03T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbc1ca42e5f_NH BYPASS.jpg"
keywords: []
---

# ദേശീയ പാത വികസനം ; നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ വ്യാപാരികളുടെ ലിസ്റ്റില്‍ നിന്നും 70 ശതമാനം പുറത്ത്

> **Lead Summary:** വടകര :ദേശീയ പാത വികസനം വടകര മേഖലയില്‍ ലാന്‍ഡ് അക്യുസിഷന്‍ അധികൃതര്‍ ശേഖരിച്ച വ്യാപാരികളുടെ കണക്ക് തട്ടികൂട്ടാണെന്ന് ആക്ഷേപം. അഴിയൂര്‍ മൂരാട് വരെ വെറും 795 കടകള്‍ മാത്രമാണ് പോകുന്നുവെന്നതാണ് ദേശീയ പാത ലാന്‍ഡ് അക്യുസിഷന്‍ ഓഫീസില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരം.

## Article Content

വടകര :ദേശീയ പാത വികസനം വടകര മേഖലയില്‍ ലാന്‍ഡ് അക്യുസിഷന്‍ അധികൃതര്‍ ശേഖരിച്ച വ്യാപാരികളുടെ കണക്ക് തട്ടികൂട്ടാണെന്ന് ആക്ഷേപം. അഴിയൂര്‍ മൂരാട് വരെ വെറും 795 കടകള്‍ മാത്രമാണ് പോകുന്നുവെന്നതാണ് ദേശീയ പാത ലാന്‍ഡ് അക്യുസിഷന്‍ ഓഫീസില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരം.

തലശേരി - മാഹി ബൈപാസ് അടക്കം അഴിയൂര്‍ പഞ്ചായത്തില്‍ 126 ഉം ഒഞ്ചിയത്ത് 213 , ചോറോട് 131 ഉം വടകര നഗരത്തില്‍ 210 ഉം പുതുപ്പണത്ത് 115 കടകളും നഷ്ടപെടുന്നുവെന്നാണ് ലാന്‍ഡ് അക്യുസിഷന്‍ തഹസില്‍ദാരുടെ ഓഫീസില്‍ നിന്നും ലഭിച്ച രേഖകള്‍ പറയുന്നത് . കച്ചവടക്കാരുടെ കണക്കുകള്‍ പറയുമ്പോള്‍ ഇവരുടെ സ്ഥാപങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്കളെ കുറിച്ചുള്ള യാതൊരു കണക്കുകള്‍ അധികൃതരുടെ കൈവശം ഇല്ല.

തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരാണ് .നഷ്ടപ്പെടുന്ന 30 ശതമാനം വ്യാപാരികളുടെ കണക്കുകള്‍ മാത്രമാണ് അധികൃതരുടെ കൈവശം ഉള്ളതെന്നാണ് വ്യാപാരികള്‍ പറയുന്നുത് . ഭൂരിഭാഗം വ്യാപരികളുടെയും പേരുകള്‍ വിട്ടു പോയത് ആശങ്കയുയരുകയാണ് .ദേശീയ പാത വികസനത്തിന്റെ ഭാഗമായി കച്ചവട സ്ഥാപങ്ങള്‍ നഷ്ടപെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി വിധി ലഭിച്ചിരുന്നു. ഇത് നടപ്പിലാക്കന്‍ വ്യാപാരി സംഘടകള്‍ പ്രക്ഷോഭം നടത്തുകയാണ് . സമര പരിപാടികള്‍ ശക്തമായതോടെ നാമമാത്ര തുക നല്‍കി കുടിയൊഴിപ്പിക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുകയാണ്.

നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി ലഭിച്ച വ്യപാരികളുടെ പേര് പോലും ലാന്‍ഡ് അക്യുസിഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച രേഖകളില്‍ കാണുന്നില്ല. തലശേരി മാഹി ബൈപാസ്സില്‍ പണി ഏറെക്കുറെ പൂര്‍ത്തിയായിട്ടും നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയ 45 വ്യാപാരികള്‍ക്ക് ഇത് ലഭിച്ചിട്ടില്ല .

ഹൈക്കോടതി വിധി അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാതെ നാമമാത്രമായ തുക നല്‍കി കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കാന്‍ അനുവദിക്കില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡഡ് എം അബ്ദുല്‍ സലാം , കര്‍മ്മ സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികളായ എ ടി മഹേഷ് പ്രദീപ് ചോമ്പാല എന്നിവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24241/irregularities-in-the-number-of-traders-collected-by-the-land-acquisition-authorities-in-the-vadakara-region-in-connection-with-the-development-of-the-national-highways)