---
title: "ആശുപത്രി ലാബിലെ മദ്യപാനം; കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ   കര്‍ശ നടപടി സ്വീകരിക്കണമെന്ന്  ഡി വൈ എഫ് ഐ"
english_title: "DYFI demands stern action against employees of Ayancherry Family Health Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24252/dyfi-demands-stern-action-against-employees-of-ayancherry-family-health-center"
published_at: "2022-02-03T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbc92366475_DYFI PRESS RELEASE.jpg"
keywords: []
---

# ആശുപത്രി ലാബിലെ മദ്യപാനം; കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ   കര്‍ശ നടപടി സ്വീകരിക്കണമെന്ന്  ഡി വൈ എഫ് ഐ

> **Lead Summary:** **വില്യാപ്പള്ളി : ** ആയഞ്ചേരി പഞ്ചായത്ത് കുടുംബംകുടുംബാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി ലാബില്‍ വെച്ച് ഓണാഘോഷത്തിന്റെ മറവില്‍ നടത്തിയ മദ്യപാനമടക്കമുള്ള നിരുത്തരവാദപ്രവര്‍ത്തനങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ കുറ്റക്കാര്‍ തന്നെയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ പൊന്മേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വില്യാപ്പള്ളി : ** ആയഞ്ചേരി പഞ്ചായത്ത് കുടുംബംകുടുംബാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി ലാബില്‍ വെച്ച് ഓണാഘോഷത്തിന്റെ മറവില്‍ നടത്തിയ മദ്യപാനമടക്കമുള്ള നിരുത്തരവാദപ്രവര്‍ത്തനങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ കുറ്റക്കാര്‍ തന്നെയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ പൊന്മേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവുമായി ബന്ധപ്പെട്ട്് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ച നടപടി അപര്യാപ്തമാണ് എന്ന് ഡിവൈഎഫ്‌ഐ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. മെഡിക്കല്‍ ഓഫീസറുടെ സ്ഥാപിത താത്പര്യം പ്രകാരം പ്രസ്തുത ഉദ്യോഗസ്ഥന് സൌകര്യപ്രദമായ സ്ഥലത്തേക്കു തന്നെയാണ് സ്ഥലം മാറ്റിയതെന്നും ആരോപണമുണ്ടായിരുന്നു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ നിലപാട്. കോവിഡ് പ്രതിരോധത്തിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും ജീവനക്കാര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24252/dyfi-demands-stern-action-against-employees-of-ayancherry-family-health-center)