വടകര: (vatakara.truevisionnews.com)രാജ്യത്തെ മദ്രസ സംവിധാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പാണക്കാട് ഖാസി ഫൗണ്ടേഷൻ വടകര താലൂക്ക് കൺവെൻഷൻ വ്യക്തമാക്കി.
ബാലാവകാശ കമ്മിഷനെ കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മദ്രസകളെ പാടെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഈ നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വടകര ബുസ്താനിയ മദ്രസ ഹാളിൽ നടന്ന കൺവെൻഷൻ സി എച്ച് മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്‌തു.
വരയാലിൽ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.
അഡ്വ. ഇല്യാസ് പദ്ധതി വിശദീകരിച്ചു.
നൊച്ചാട്ട് കുഞ്ഞബ്‌ദുല്ല, എ പി മഹമൂദ് ഹാജി, ബഷീർ വഹബി, എം കെ അഷ്റഫ് വാണിമേൽ, ഹാരിസ് മുറിച്ചാണ്ടി, കെ മുഹമ്മദ് സാലി, പുതിയെടുത്ത് അബ്‌ദുല്ല മാസ്റ്റർ,എൻ പി അബ്ദുല്ല ഹാജി, പി കെ സി അബ്‌ദുറഹിമാൻ ഹാജി, വി സി ഹസ്സൻ കുട്ടി ഹാജി, മൊയ പാരക്കണ്ടി, വി പി അഷ്റഫ് ഹാജി, എം കെ യൂസുഫ് ഹാജി, ടി കെ അബ്‌ദുല്ല മാസ്റ്റർ, മൊയ്തീൻ കുട്ടി, ഡോ മുനീർ മംഗലാട്, യു അഷ്റഫ് മാസ്റ്റർ, ചുണ്ടയിൽ മൊയ്തു ഹാജി, നവാസ് കോറോത്ത്, ഹാരിസ് മുക്കാളി, ഇബ്രാഹിം മാസ്റ്റർ കോമത്ത്, ബഷീർ എടച്ചേരി, എം എം മുഹമ്മദ്,ഡോ എം കെ മുനീർ തുടങ്ങിയവർ സംസാരിച്ചു.
#Govt #should #back #off #from #move #demolish #madrassas #KhasiFoundation