---
title: "#AdvPGavas | അനുസ്മരണ യോഗം; ജനം സർക്കാരിന് നൽകിയ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം -അഡ്വ: പി ഗവാസ്"
english_title: "#Memorial #meeting #warning #given #government #people #should #taken #seriously #Adv #PGavas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242894/memorial-meeting-warning-given-government-people-should-taken-seriously-adv-pgavas"
published_at: "2024-10-16T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f647a9212c_p_gavas.jpg"
keywords: []
---

# #AdvPGavas | അനുസ്മരണ യോഗം; ജനം സർക്കാരിന് നൽകിയ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം -അഡ്വ: പി ഗവാസ്

> **Lead Summary:** **ഓർക്കാട്ടേരി:**തിരഞ്ഞെടുപ്പിന് ജനം സർക്കാരിന് നൽകിയ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്ന് അഡ്വ: പി ഗവാസ്.

## Article Content

**ഓർക്കാട്ടേരി:**തിരഞ്ഞെടുപ്പിന് ജനം സർക്കാരിന് നൽകിയ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്ന് അഡ്വ: പി ഗവാസ്.

ലോകസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ സർക്കാറിന് നൽകിയ മുന്നറിയിപ്പ് ഗൗരവപൂർവം പരിഗണിക്കണമെന്നും പോരായ്‌മകൾ പരിഹരിച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് സി പി ഐ കോഴിക്കോട് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ: പി ഗവാസ് പ്രസതാവിച്ചത്.

പ്രമുഖ സിപിഐ നേതാക്കളായിരുന്ന കെ എം കൃഷ്ണന്റയും ടി പി മുസ്സ യുടേയും ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പരിപാടി ഉദ്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് അധ്യക്ഷത വഹിച്ചു.

ആർ ശശി പി സുരേഷ് ബാബു, ആർ സത്യൻ അജയ് ആ വള, എൻ എം ബിജു ഇ രാധാകൃഷ്ണൻ എ കെ കുഞ്ഞി കണാരൻ പ്രസംഗിച്ചു.

കാലത്ത് കെ എം കൃഷ്ണൻ്റെ സ്‌മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ് ഘാടനം ചെയ്തു. ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പി സുരേഷ് ബാബു, ആർ സത്യൻ, ആർ കെ ഗംഗാധരൻ, എൻ എം വിമല ഒ എം അശോകൻ പ്രസംഗിച്ചു.

ടി പി മൂസ്സ യുടെ വസതിയിൽ നടന്ന ടി പി മുസ്ല അനുസ്മരണം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

എൻ എം ബിജു അധ്യക്ഷത വഹിച്ചു.

കെ കെ ബാലൻ മാസ്റ്റർ ആർ സത്യൻ എൻ എം വിമല, കെ കെ രഞ്ജീഷ്, സി ബാബു പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242894/memorial-meeting-warning-given-government-people-should-taken-seriously-adv-pgavas)