---
title: "#Complaint | മേപ്പയിൽ സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി"
english_title: "#Complaint #police #that #native #Meppayil #lost #two #lakh #rupees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243029/complaint-police-that-native-meppayil-lost-two-lakh-rupees"
published_at: "2024-10-16T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fa37857ac5_complaint.jpg"
keywords: []
---

# #Complaint | മേപ്പയിൽ സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി

> **Lead Summary:** **വടകര : ** മേപ്പയിൽ സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി.

## Article Content

**വടകര : ** മേപ്പയിൽ സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി.

ഇല്ലത്ത് ഹൗസിൽ നാരായണനാണ് വടകര പോലീസിൽ പരാതി നൽകിയത്. മേപ്പയിൽനിന്നും ബസിൽ കയറി പണിക്കോട്ടി റോഡിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വടകര പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243029/complaint-police-that-native-meppayil-lost-two-lakh-rupees)