---
title: "#MediaClub | മീഡിയ ക്ലബ് മാഗസിനും ഇ-പേപ്പറും പുറത്തിറക്കി"
english_title: "#Media #Club #launched #magazine #and #e-paper"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243037/media-club-launched-magazine-and-e-paper"
published_at: "2024-10-16T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fc15222efa_media_club.jpg"
keywords: []
---

# #MediaClub | മീഡിയ ക്ലബ് മാഗസിനും ഇ-പേപ്പറും പുറത്തിറക്കി

> **Lead Summary:** **കടമേരി: **ആർ.എ.സി ഹയർസെക്കൻഡറി സ്കൂൾ മീഡിയ ക്ലബ് 'മീഡിയ മാറ്റ്സ്' അംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്തു മാഗസിനും ഇ-പേപ്പറും പത്രപ്രവർത്തകനും അധ്യാപകനുമായ സിദ്ദീഖ് ഇ പ്രകാശനം ചെയ്തു.

## Article Content

**കടമേരി: **ആർ.എ.സി ഹയർസെക്കൻഡറി സ്കൂൾ മീഡിയ ക്ലബ് 'മീഡിയ മാറ്റ്സ്' അംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്തു മാഗസിനും ഇ-പേപ്പറും പത്രപ്രവർത്തകനും അധ്യാപകനുമായ സിദ്ദീഖ് ഇ പ്രകാശനം ചെയ്തു.

മാധ്യമ പഠനത്തിൽ പ്രായോഗിക പരിശീലനം നൽകുന്നതിന് ഭാഗമായി എല്ലാ മാസവും 'വൺ ടച്ച്' എന്ന പേരിൽ ഡിജിറ്റൽ പേപ്പർ പുറത്തിറക്കും.

കേരള മീഡിയ അക്കാദമിയുടെ അംഗീകാരം ലഭിച്ച ക്ലബ്ബിൻ്റെ ഉദ്ഘാടനം ഈ മാസം 23ന് കുഞ്ഞമ്മദ് കുട്ടി എ൦. എൽ. എ നിർവഹിക്കും.

ജേണലിസം അധ്യാപകൻ എ൦. കെ മുഹമ്മദലി അധ്യക്ഷനായി. പി അശ്വിനി, നാസില നൗഷാദ് അധ്യാപകരായ ആർ വിജയൻ, കെ സുമയ്യ, സി. സി. സാബിത്ത് എന്നിവ൪ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243037/media-club-launched-magazine-and-e-paper)