---
title: "#KSSPA | കെ. എസ്. എസ്. പി. എ വടകര മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ സി ഗോപാലൻ മാസ്റ്റർ "
english_title: "#KCGopalanMaster #inaugurated #annual #conference #KSSPA #Vadakara #constituency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243209/kcgopalanmaster-inaugurated-annual-conference-ksspa-vadakara-constituency"
published_at: "2024-10-17T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710bec38259e_ksspa.jpg"
keywords: []
---

# #KSSPA | കെ. എസ്. എസ്. പി. എ വടകര മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ സി ഗോപാലൻ മാസ്റ്റർ 

> **Lead Summary:** **വടകര: **കെ എസ് എസ് പി എ വടകര മണ്ഡലം വാർഷിക സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**വടകര: **കെ എസ് എസ് പി എ വടകര മണ്ഡലം വാർഷിക സമ്മേളനം സംഘടിപ്പിച്ചു.

 സമ്മേളനം ജില്ലാ പ്രസിഡണ്ട്‌ കെ സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

പി അംബിക ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി പി രാജു, എൻ കെ രവീന്ദ്രൻ മാസ്റ്റർ, എ ഭാസ്കരൻ, വി കെ പ്രേമൻ, എ പ്രേമകുമാരി, വി കെ ഭാസ്കരൻ, പി ബാബുരാജ്, എം. സുരേഷ്ബാബു, കെ ബാലകൃഷ്ണൻ മാസ്റ്റർ, പുഷ്പവല്ലി പി കെ, ഗിരിജ പി എന്നിവർ സംസാരിച്ചു.

കെ പി നജീബ് സ്വാഗതവും, വസുമതി കെ, നന്ദിയും പറഞ്ഞു.

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് പവിത്രൻ വള്ളിൽ ക്ലാസ്സെടുത്തു.

കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യക്കിടയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ധിക്കാരപരമായ നടപടിയിൽ യോഗം പ്രതിഷേധിച്ചു.

പുതിയ ഭാരവാഹികളായി പി അംബിക ടീച്ചർ (പ്രസിഡണ്ട് ), സജീവ് കുമാർ കെ, നജീബ് കെ പി (വൈ. പ്രസിഡൻ്റ് ), എം സുരേഷ് ബാബു (സെക്രട്ടറി), സോമൻ പി, രതീശൻ മാസ്റ്റർ ടി കെ (ജോ. സെക്രട്ടറി), വസുമതി കെ (ഖജാൻജി )എന്നിവരെ യോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243209/kcgopalanmaster-inaugurated-annual-conference-ksspa-vadakara-constituency)