#RashtraSeva | ഗാന്ധിയൻ ആശയപ്രചരണം; പി.ഹരീന്ദ്രനാഥിന് രാഷ്ട്ര സേവാ പുരസ്കാരം സമ്മാനിച്ചു

#RashtraSeva | ഗാന്ധിയൻ ആശയപ്രചരണം; പി.ഹരീന്ദ്രനാഥിന് രാഷ്ട്ര സേവാ പുരസ്കാരം സമ്മാനിച്ചു
Oct 17, 2024 03:36 PM | By Jain Rosviya

വടകര : (vatakara.truevisionnews.com)ഗാന്ധിയൻ ആശയപ്രചരണം ലക്ഷ്യമിട്ട് ദീർഘകാലമായി അബുദാബിയിൽ പ്രവർത്തിച്ചുവരുന്ന ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ "രാഷ്ട്രസേവാ" പുരസ്‌കാരം ചരിത്രഗ്രന്ഥരചയിതാവും, പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥിന് സമ്മാനിച്ചു.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

"മഹാത്മാഗാന്ധി: കാലവും കർമ്മപഥവും 1869-1915 " എന്ന ഗ്രന്ഥരചന പരിഗണിച്ചാണ് പുരസ്കാരം. മഹാത്മാഗാന്ധിയുടെ നാലരപതിറ്റാണ്ട് കാലത്തെ സംഘർഷഭരിതവും യാതനാപൂർണ്ണവുമായ ജീവിതാനുഭങ്ങളാണ് പി.ഹരിന്ദ്രനാഥ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

2023 ലെ പി.ആർ. നമ്പ്യാർ പുരസ്കാരം ഈ പുസ്തകത്തിനാണ് ലഭിച്ചത്. പി.ഹരീന്ദ്രനാഥിന്റെ ആദ്യ ചരിത്രരചനയായ "ഇന്ത്യ: ഇരുളും വെളിച്ചവും" തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ഗാന്ധി സാഹിത്യവേദി പ്രസഡൻ്റ് വി.ടി.വി. ദാമോദരൻ അവാർഡ് സമ്മാനിച്ചു.

ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് പ്രശസ്തിപത്രം വായിച്ച് സമർപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റൻ്റർ വൈസ് പ്രസിഡണ്ട് വി.പി.കെ.അബ്‌ദുള്ള അധ്യക്ഷത വഹിച്ചു.

സെൻന്റർ പ്രസിഡണ്ട് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു.

സെൻറർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഡ്വ. ഫാത്തിമ തബ്ഷീറ, റഷീദ് പട്ടാമ്പി, ഐ.എസ.സി സാഹിത്യവിഭാഗം സെക്രട്ടറി നാസ്സർ വിളഭാഗം, മലയാളി സമാജം മുൻ പ്രസിഡണ്ട്ബി.യേശുശീലൻ, കേരള സോഷ്യൽ സെൻ്റർ മുൻ പ്രസിഡണ്ട്‌മാരായ, പി പത്മനാഭൻ, വി.പി.കൃഷ്ണകുമാർ, ജാഫർ കുറ്റിക്കോട് എന്നിവർ എന്നിവർ ആശംസ നേർന്നു

#P.Harindranath #presented #with #Rashtra #Seva #award

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Oct 17, 2024 01:30 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
#PARCO  | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയ

Oct 17, 2024 12:28 PM

#PARCO | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയ

ലോകോത്തര ബ്രാൻഡുകളുടെ കണ്ണടകളും കോൺടാക്ട് ലെൻസുകളും പാർകോ ഓപ്റ്റിക്കൽസിൽ...

Read More >>
#Congress | കോൺഗ്രസ് പ്രകടനം; എ.ഡി. എമ്മിൻ്റെ മരണം, പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണം

Oct 17, 2024 11:35 AM

#Congress | കോൺഗ്രസ് പ്രകടനം; എ.ഡി. എമ്മിൻ്റെ മരണം, പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണം

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കണം...

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 11:00 AM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#HealthCenter | രോഗികൾ ദുരിതത്തിൽ; ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷമുള്ള ചികിത്സ നിലച്ചു

Oct 17, 2024 10:51 AM

#HealthCenter | രോഗികൾ ദുരിതത്തിൽ; ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷമുള്ള ചികിത്സ നിലച്ചു

മൂ​ന്നാ​ഴ്ച​യോ​ള​മാ​യി ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള ഡോ​ക്ട​റു​ടെ സേ​വ​നം...

Read More >>
Top Stories