---
title: "#arrest | പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; മണിയൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ "
english_title: "#case #molesting #14-year #old #girl #elderly #man #from #Maniyur #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243319/case-molesting-14-year-old-girl-elderly-man-from-maniyur-arrested"
published_at: "2024-10-17T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67112f70d1960_arrest.jpg"
keywords: []
---

# #arrest | പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; മണിയൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ 

> **Lead Summary:** വടകര: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ.

## Article Content

വടകര: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ.

വടകര മണിയൂർ കുന്നത്തുകര മീത്തലെ പൊട്ടൻകണ്ടി രാജൻ (61) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

ഒക്ടോബർ 15നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്.

പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243319/case-molesting-14-year-old-girl-elderly-man-from-maniyur-arrested)