---
title: "ഇളവുകള്‍ അനുവദിക്കണം ; നിയന്ത്രണങ്ങളില്‍ വരുമാനം നിലച്ച് വാദ്യകലാകാരന്മാര്‍ "
english_title: "Kerala Kshetravadyakala Akademi district office bearers want to allow festivals to be held in compliance with Kovid norms"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24334/kerala-kshetravadyakala-akademi-district-office-bearers-want-to-allow-festivals-to-be-held-in-compliance-with-kovid-norms"
published_at: "2022-02-04T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fc99e5365f1_artists .jpg"
keywords: []
---

# ഇളവുകള്‍ അനുവദിക്കണം ; നിയന്ത്രണങ്ങളില്‍ വരുമാനം നിലച്ച് വാദ്യകലാകാരന്മാര്‍ 

> **Lead Summary:** കോഴിക്കോട് : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്ഷേത്രവാദ്യകല അക്കാദമി ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മഹാമാരിക്കാലത്ത് കൊട്ടിക്കയറാനാകാതെ ജീവിതദുരിതത്തിലായിരിക്കയാണ് വാദ്യകലാകാരന്മാര്‍. രണ്ടു വര്‍ഷമായി താളം നിലച്ച അവസ്ഥയിലാണ് ചെണ്ട, കൊമ്പ്, കുഴല്‍, തിമില തുടങ്ങിയ വാദ്യകലാകാരന്മാരുടെ ജീവിതം. വര്‍ഷത്തില്‍ നാലോ അഞ്ചോ മാസം ലഭിക്കുന്ന ജോലിയും വരുമാനവും തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇല്ലാതാവുകയാണ്.

## Article Content

കോഴിക്കോട് : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്ഷേത്രവാദ്യകല അക്കാദമി ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മഹാമാരിക്കാലത്ത് കൊട്ടിക്കയറാനാകാതെ ജീവിതദുരിതത്തിലായിരിക്കയാണ് വാദ്യകലാകാരന്മാര്‍. രണ്ടു വര്‍ഷമായി താളം നിലച്ച അവസ്ഥയിലാണ് ചെണ്ട, കൊമ്പ്, കുഴല്‍, തിമില തുടങ്ങിയ വാദ്യകലാകാരന്മാരുടെ ജീവിതം. വര്‍ഷത്തില്‍ നാലോ അഞ്ചോ മാസം ലഭിക്കുന്ന ജോലിയും വരുമാനവും തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇല്ലാതാവുകയാണ്.

2020ല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഉത്സവങ്ങള്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കുറച്ച് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടന്നെങ്കിലും ഏപ്രിലോടെ രണ്ടാംതരംഗത്തില്‍ അതും നിലച്ചു. ഇത്തവണ പ്രതീക്ഷയോടെ ഒരുങ്ങുമ്പോഴാണ് ഒമിക്രോണ്‍ വ്യാപകമായത്. നിയന്ത്രണങ്ങള്‍ പാലിച്ച് ഉത്സവങ്ങള്‍ നടത്താന്‍ ക്ഷേത്രകമ്മിറ്റികള്‍ തയ്യാറായാലും പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്ന് കൃഷ്ണദാസ് ബാലുശേരി, ഉണ്ണികൃഷ്ണന്‍ കടമേരി, പ്രജീഷ് കാര്‍ത്തികപ്പള്ളി, ഉണ്ണികൃഷ്ണന്‍ ഗോവിന്ദപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബസ്സുകളിലും ബാറുകളിലും മാളുകളിലും മദ്യക്കടകളിലും ഇല്ലാത്ത നിയന്ത്രണം ഇവിടെ അടിച്ചേല്‍പ്പിക്കുകയാണ്. ഒരിടത്ത് 50 കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുവാദം വേണം. സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും കലാകാരന്മാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24334/kerala-kshetravadyakala-akademi-district-office-bearers-want-to-allow-festivals-to-be-held-in-compliance-with-kovid-norms)